കുടുംബത്തിന്റെ വാര്‍ഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞവരെയെല്ലാം ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി ചൊവ്വാഴ്ച തുടക്കം കുറിക്കും.
പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം.
ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ വീണ്ടും പുതിയ കാര്‍ഡിനായി അപേക്ഷിക്കണം. EKYC പൂര്‍ത്തിയാക്കുകയും വേണം.
അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം.
നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിര്‍ന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്മാരുണ്ടെങ്കിൽ പങ്കുവെക്കും.
നിലവില്‍ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങളിലെ മുതിര്‍ന്നപൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.