അളിയൻ നവനീത് ഗിരീഷിനൊപ്പം നാടുകാണാനിറങ്ങി കാളിദാസ് ജയറാം
കഴിഞ്ഞ ദിവസങ്ങളിൽ തായ്ലൻഡ് വരെ യാത്ര പോയ ചിത്രങ്ങൾ കാളിദാസ് പോസ്റ്റ് ചെയ്തിരുന്നു
അനുജത്തി മാളവിക ജയറാം ഈ ടൂറിന്റെ ഭാഗമാണോ എന്ന് കാളിദാസ് വ്യക്തമാക്കിയിട്ടില്ല
മാളവികയും ഭർത്താവും വിവാഹശേഷം വിദേശത്താണ് താമസം
കാളിദാസിന്റെ വിവാഹത്തിനും ഇനി അധികനാൾ ഇല്ല. അതിനു മുൻപ് പുരുഷന്മാർ ചേർന്നൊരു വേൾഡ് ടൂർ പ്ലാൻ ചെയ്തോ എന്ന് വ്യക്തമല്ല
കാളിദാസ് ജയറാം, താരിണി കാലിംഗരായർ വിവാഹം 2024 ഡിസംബർ മാസത്തിൽ നടക്കും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ക്ഷണക്കത്ത് നൽകിയാണ് ജയറാം കുടുംബം വിവാഹ തയാറെടുപ്പുകൾക്ക് തുടക്കമിട്ടത്
ധനുഷ് സംവിധാനം ചെയ്ത 'രായൻ' ആണ് കാളിദാസ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം