കിടക്കവിരി കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കുക എന്നത് വളരെ പ്രധാനമാണ്. തിരക്കുകൾക്കിടയിൽ ഇത് മറന്നാൽ ഒട്ടേറെ ചർമരോഗങ്ങളാകും നിങ്ങളെ കാത്തിരിക്കുന്നത്
മുഷിഞ്ഞതായി തോന്നില്ലെങ്കിലും വിയർപ്പ്, ചർമത്തിലെ മൃതകോശങ്ങൾ എന്നിവ ബെഡ്ഷീറ്റിൽ അടിഞ്ഞിട്ടുണ്ടാകും. ഇത് മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി പല ചർമപ്രശ്‌നങ്ങൾക്കും കാരണമാകും
ബെഡ്ഷീറ്റുകൾ പതിവായി മാറ്റിയില്ലെങ്കിൽ അത് ബാക്ടീരിയയും ഫംഗസും മറ്റ് സൂക്ഷ്മാണുക്കളുമൊക്കെ വളരാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും
ആഴ്ചയിൽ ഒരിക്കലെങ്കിലും ബെഡ്ഷീറ്റ് മാറ്റാൻ ശ്രമിക്കണം. നന്നായി വിയർക്കുന്ന പ്രകൃതക്കാരാണെങ്കിൽ അത്രപോലും കാത്തിരിക്കേണ്ട. കിടക്കവിരി മാറ്റാത്തതുമൂലമുണ്ടാകുന്ന അണുബാധകളെ കുറിച്ചറിയാം
ഒന്നോ അതിലധികമോ രോമകൂപങ്ങളെ ബാധിക്കുന്ന അണുബാധ. വിയർപ്പ്, ചർമത്തിലെ മൃതകോശങ്ങൾ, എണ്ണ എന്നിവ ബെഡ്ഷീറ്റിൽ അടിഞ്ഞുകൂടുന്നതാണ് കാരണം
രാത്രി മുഴുവൻ കിടക്കവിരിയിലെ അഴുക്കുമായി ചർമം സമ്പർക്കം പുലർത്തുമ്പോൾ വീക്കം കൂടുകയും നിലവിലുള്ള ചർമപ്രശ്‌നങ്ങൾ വർധിക്കുകയും ചെയ്യും
വൃത്തിഹീനമായ ബെഡ്ഷീറ്റുകൾ ഫംഗസിന് അനുയോജ്യമായ പ്രജനന കേന്ദ്രമായി മാറും. റിംഗ് വോം ചർമത്തെ ബാധിച്ചാൽ വൃത്താകൃതിയിൽ തിണർപ്പും അസഹ്യമായ ചൊറിച്ചിലുമുണ്ടാകും
ചർമത്തിന്റെ പുറംതൊലിയെ ബാധിക്കുന്ന ഒരു അണുബാധ. മറ്റൊരാളിലേക്ക് പകരുകയും ചെയ്യും
ഉറങ്ങുമ്പോൾ കാൽപാദങ്ങൾ കിടക്കവിരിയുമായി സമ്പർക്കം പുലർത്താറുണ്ട്. ഫംഗസ് അവയ്ക്ക് അനുകൂലമായ സാഹചര്യം കണ്ടെത്തിയാൽ കാലുകൾ ചുവന്ന നിറത്തിലാകും. ചൊറിച്ചിൽ അനുഭവപ്പെടും