അത്തം പത്തിന് തിരുവോണം

G R ANURAJ

Green Curved Line

മലയാളനാടിന് ഇത് ഓണക്കാലം. ഓഗസ്റ്റ് 17ന് ചിങ്ങം പിറന്നതോടെ ഓണത്തിന്റെ ആരവത്തിലാണ് നാടും നഗരവും

അത്തം നാൾ മുതൽ പൂക്കളമിടാൻ തുടങ്ങുന്നതോടെ ഓണാഘോഷം തുടങ്ങും. അത്തം നാളിൽ പൂക്കളമിടുന്നത് ഒറ്റവരി പൂക്കൾ ഉപയോഗിച്ചായിരിക്കും

Green Curved Line

പിന്നീടുള്ള ദിവസങ്ങളിൽ ഓരോ വരി കൂട്ടിച്ചേർക്കും. തിരുവോണദിനത്തിൽ പത്ത് തരം പൂക്കൾ ഉപയോഗിക്കും

ചോതി നാളിൽ കുടുംബാംഗങ്ങൾ ഒത്തുചേരുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്യുന്നു

വിശാഖം നാൾ ഏറെ പ്രധാനപ്പെട്ടതാണ്, ഓണസദ്യയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്ന ദിനം

Green Curved Line

ഉത്രാടം നാളിൽ ഒന്നാം ഓണം. പിറ്റേന്ന് തിരുവോണത്തിന് സദ്യ ഒരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നത് ഉത്രാടത്തിനാണ്. ഉത്രാടപ്പാച്ചിൽ എന്നും അറിയപ്പെടുന്നു

Green Curved Line

ഇത്തവണ തിരുവോണം ഓഗസ്റ്റ് 29 ചൊവ്വാഴ്ചയാണ്. പൂക്കളമിട്ട്, ഓണക്കോടിയുടുത്ത് സദ്യയൊരുക്കി മാവേലിയെ  വരവേൽക്കുന്ന സുദിനം

Green Curved Line

മൂന്നാം ഓണമായ അവിട്ടം ദിനത്തിൽ മാവേലി പാതാളത്തിലേക്ക് മടങ്ങുന്നുവെന്ന് ഐതിഹ്യം