ഇന്ത്യക്കാർക്ക് വിസ കിട്ടാൻ പ്രയാസമായ 7 രാജ്യങ്ങള്‍

വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ അത്ര എളുപ്പമല്ല. ആദ്യം ആ രാജ്യത്തിന്റെ വിസ ലഭിക്കണം

ചില രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വളരെയേറെ പ്രയാസകരമാണ്. ആ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം 

റഷ്യ: റഷ്യൻ വിസ ലഭിക്കാൻ ഏറെ പ്രയാസകരമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകണം. അപേക്ഷാ ഫോമുകളിലെ ചോദ്യങ്ങളുടെ പരമ്പരയ്ക്ക് ഉത്തരം നൽകണം. ഒപ്പം 10 വർഷത്തിനിടെ നിങ്ങൾ സന്ദർശിച്ച പ്രദേശങ്ങളുടെ വിവരവും നൽകണം 

ചൈന: ചൈനയിലേക്ക് പോകാൻ തയാറെടുക്കുകയാണെങ്കിൽ നീണ്ട വിസാ നടപടിക്രമങ്ങൾക്ക് തയാറായിക്കൊള്ളൂ. 53 രാജ്യങ്ങളിലുള്ളവർക്ക് വിസ കൂടാതെ 72 മണിക്കൂർ ചൈനയിൽ തങ്ങാമെങ്കിലും ആ  പട്ടികയിൽ ഇന്ത്യയില്ല 

ഉത്തരകൊറിയ: അംഗീകൃത ഏജൻസിയിലൂടെ അപേക്ഷിക്കുന്നവർക്ക് മാത്രമേ വിസ ലഭിക്കൂ. അല്ലെങ്കിൽ അപേക്ഷ തള്ളും

ഇറാൻ: ഇറാനിലെ അംഗീകൃത ട്രാവൽ ഏജൻസി വഴിയേ അപേക്ഷിക്കാനാകൂ. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ആ പട്ടികയിലില്ല. ആറുമാസത്തിനിടെ ഇസ്രായേൽ സന്ദർശിച്ചവർക്ക് ഇറാൻ വിസ കിട്ടില്ല

തുർക്ക് മെനിസ്ഥാൻ: മൂന്ന് സെറ്റ് അപേക്ഷകൾ പൂരിപ്പിക്കണം. ഒപ്പം തുർക്‌മെനിസ്ഥാനിലെ ഏതെങ്കിലും സ്പോണ്‍സറുടെ ക്ഷണക്കത്തും വേണം 

സൗദി അറേബ്യ: താമസ രേഖകളും ആറുമാസം കാലാവധി ഉള്ള പാസ്പോർട്ടും വേണം. മക്ക, മദീന തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൽ മുസ്‌ലിം അല്ലാത്തവർക്ക് വിലക്കുണ്ട്

അഫ്ഗാനിസ്ഥാൻ: ഇന്ത്യക്കാർക്ക് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നയതന്ത്ര പാസ്പോർട്ടുള്ള ഇന്ത്യക്കാർക്ക് വിസ കൂടാതെ 30 ദിവസം തങ്ങാം