പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അച്ഛന്മാർക്കും

സ്ത്രീകളിൽ പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഗര്‍ഭാവസ്ഥയുടെ അവസാനം മുതൽ കുഞ്ഞുണ്ടായി ഏതാനും മാസംവരെ ഇത് നീളാം

അമ്മയാവുന്ന 9ൽ  ഒരാള്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ അമ്മമാരിൽ മാത്രമല്ല അച്ഛന്മാരിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ കാണുന്നുണ്ടെന്നാണ് പുതിയ പഠനം

8 മുതൽ 18 ശതമാനത്തോളം അച്ഛന്മാരെ പ്രസവാനന്തര വിഷാദരോ ഗം ബാധിക്കുന്നുണ്ടത്രെ. ഇല്ലിനോയ് ചിക്കാ ഗോ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ

അച്ഛന്മാരേയും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ സ്ക്രീനിങ്ങിന് വിധേയരാക്കണമെന്ന് ​ബിഎംസി പ്രെ​ഗ്നൻസി ആൻഡ് ചൈൽഡ്ബർത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു

പഠനത്തിൽ പങ്കാളികളായ അച്ഛന്മാരിൽ പ്രസവാനന്തര വിഷാദരോ​ഗസാധ്യത 30 ശതമാനം

ഒട്ടേറെ അച്ഛന്മാർ ആദ്യത്തെ കുഞ്ഞുണ്ടായതിനുശേഷം സമ്മർദവും ഭയവും നേരിടുന്നു

തൊഴിലിടം ബാലൻസ് ചെയ്യുക, പാരന്റിങ്, പങ്കാളിക്ക് ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ തുടങ്ങിയവയിലും അച്ഛന്മാർ വെല്ലുവിളികൾ നേരിടുന്നു

പുരുഷന്മാർ ഇതിനെയെല്ലാം നിശബ്ദം നേരിടുന്നതുകൊണ്ടുതന്നെ ആരും അവരുടെ മാനസികാവസ്ഥയേക്കുറിച്ച് ചോദിച്ചറിയുന്നില്ലെന്നും ഗവേഷകർ

വളരെ സമ്മർദത്തിലൂടെ കടന്നുപോവുകയാണെങ്കിലും ഭാര്യയെ പിന്തുണയ്ക്കാനുള്ളയാൾ എന്ന നിലയ്ക്ക് പലരും അതു തുറന്നുപറയുന്നില്ല