ക്ലൈമറ്റ് ചതിച്ചണ്ണാ! ബിയറിന്റെ രുചി കുറയും, വില കൂടും

ഇടയ്ക്കൊക്കെ ബിയർ അടിച്ച് ചില്ലാകുന്നവരാണോ നിങ്ങൾ. എന്നാൽ ഇനി കുറച്ച് വിഷമിക്കേണ്ടിവരും

കാലാവസ്ഥാ വ്യതിയാനം ബിയറിന്റെ വില കൂട്ടുകയും രുചി കുറയ്ക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്

അതിന് കാലാവസ്ഥയും ബിയറും തമ്മില്‍ എന്തു ബന്ധമെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്

ബിയര്‍ നിർമിക്കാൻ പ്രധാനമായും ഉപയോ ഗിക്കുന്ന ഒന്നാണ് ഹോപ്‌സ് പൂക്കൾ. ഇവയാണ് ബിയറിന്റെ രുചിക്ക് കാരണം

വരള്‍ച്ചയും ഉയര്‍ന്ന താപനിലയും ചെടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ പഠനം

 കാലാവസ്ഥാ വ്യതിയാനം യൂറോപ്പിലെ ഹോപ്‌സ് പൂക്കളുടെ കൃഷിയുടെ അളവിനെയും ഗുണത്തെയും ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ

ചെക്ക് അക്കാദമി ഓഫ് സയന്‍സസിലെയും (സിഎഎസ്) കേംബ്രിഡ്ജ് സര്‍വകാലാശാലയിലെയും ശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ

യൂറോപ്പില്‍ 2050 ആകുമ്പോഴേക്കും പരമ്പരാഗത ഹോപ്‌സിന്റെ വിള 4 മുതല്‍ 18 % വരെ കുറയാമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ പറയുന്നത്

 ഇതോടെ ഹോപ്‌സ് പൂക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉത്പാദനം 20 മുതല്‍ 31 % വരെ കുറയും. അനന്തരഫലം ബിയറിന്റെ ഉത്പാദനം കുറയുകയും ഉയര്‍ന്ന വിലയുമായിരിക്കും