Flames

അഞ്ച് മിനിട്ട് കൊണ്ട് ഉറങ്ങാൻ ഒരു വിദ്യ!

അഞ്ച് മിനിട്ട് കൊണ്ട് ഉറങ്ങാൻ ഒരു വിദ്യ!

ഉറക്കമില്ലായ്മ ഇക്കാലത്ത് പ്രധാന ആരോഗ്യപ്രശ്നമായി മാറുന്നുണ്ട്

White Lightning
White Lightning

ഉറങ്ങാൻ സാധിക്കാത്തത് ശാരീരികവും മാനസികവുമായ അനാരോഗ്യത്തിലേക്ക് നയിക്കും

ഉറക്കക്കുറവ് പരിഹരിക്കാൻ ഏറ്റവും പ്രചാരത്തിലുള്ള ഒരു മാർഗമാണ് 'സൈനിക രീതി'. ഉറക്കമില്ലായ്മ പരിഹരിക്കാൻ അമേരിക്കൻ സൈന്യത്തിനിടയിൽ പ്രചാരത്തിലുള്ള ഒരു പ്രാക്ടീസാണിത്

ആദ്യം വായിലെയും മുഖത്തെയും പേശികൾ വിശ്രമാവസ്ഥയിലേക്ക് കൊണ്ടുവരിക. അതിനുശേഷം തോൾവശം ആയാസരഹിതമാക്കുക

കൈകൾ ശരീരത്തിന് വശങ്ങളിലായി വിശ്രമാവസ്ഥയിൽവെക്കുക, സാവധാനം ശ്വാസോച്ഛാസം ചെയ്യുക. ഇതിനുശേഷം തുടകളും കാലുകളും ആയാസരഹിതമാക്കുക

അടുത്ത 10 സെക്കൻഡ് സമയം ഇരുട്ടിൽ ഊഞ്ഞാലിൽ കിടക്കുന്നതോ വള്ളത്തിൽ ഇരുന്ന് തെളിഞ്ഞ ആകാശം വീക്ഷിക്കുന്നതോ ആയ രംഗം മനസിൽ സങ്കൽപിക്കുക

എന്നിട്ടും ഉറങ്ങുന്നില്ലെങ്കിൽ, 'ചിന്തിക്കരുത്' എന്ന വാക്ക് പത്ത് സെക്കൻഡോളം മനസിൽ ഉരുവിടുക... ഉറക്കം വരും

Station 19 Maya Bishop GIF

Station 19 Maya Bishop GIF

ഉറക്കക്കുറവ് പരിഹരിക്കുന്നതിനുള്ള ഈ മിലിട്ടറി രീതി പൂർണമായും ഫലവത്താകാൻ ആറാഴ്ചയോളം നീണ്ട പരിശീലനം ആവശ്യമാണ്