പരിക്കിന്റെ പിടിയിൽ അഭിരാമി സുരേഷ്

കയ്യിലെ അഞ്ചു വിരലുകളിലും ഒരേസമയം മുറിവേറ്റ് ഗായിക അഭിരാമി സുരേഷ്

തനിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ചുള്ള വിശദമായ വീഡിയോ സഹിതമാണ് അഭിരാമി പോസ്റ്റ് ഇട്ടത്

ഒരു പാചക പരീക്ഷണത്തിനിടെയാണ് അഭിരാമിക്ക് പരിക്കേറ്റത്. കൊച്ചിയിൽ ഒരു റെസ്റ്റോറന്റ്റ് കഫെ നടത്തുകയാണ് അഭിരാമി

അടുപ്പിൽ മൺചട്ടി വച്ച് തിളപ്പിച്ച ഭക്ഷണം മിക്സിയിലേക്ക് പകർന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്

ഭക്ഷണത്തിന്റെ ചൂടിൽ മിക്സി പൊട്ടിത്തെറിക്കുകയായിരുന്നു. ബ്ലെയ്ഡ് കൊണ്ട് പരിക്കേറ്റത് അഭിരാമിയുടെ കയ്യിലും

'ആദ്യമായാണ് ഇങ്ങനെ ഒരു പറ്റൽ... പക്ഷെ ഞാൻ വേഗം തിരിച്ചു വരും ട്ടോ..' എന്ന് അഭിരാമി

കൊച്ചിയിലെ കഫെയുടെ കാര്യങ്ങളുമായി അഭിരാമി സജീവമായ വേളയിലാണ് ഇങ്ങനെയൊരപകടം

വളരെ മികച്ച ഷെഫുകളും വ്യത്യസ്തത പുലർത്തുന്ന വിഭവങ്ങളുമാണ് സിറ്റിക്ക് പുറത്തുള്ള ഈ കഫെയുടെ ഹൈലൈറ്റ്