February 12, 2024

ഇനി ഗൂഗിളിന്റെ ജെമിനി ചിത്രം വരയ്ക്കും

ഓപ്പൺ എഐക്ക് (Open AI) സമാനമായി നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രങ്ങൾ വരച്ച് നൽകുന്ന ഫീച്ചർ അവതരിപ്പിച്ച് ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ജെമിനി 

ഓപ്പൺ എഐയുടെ ഈ സേവനത്തിന് പണം നൽകേണ്ടി വരുമ്പോൾ ഗൂഗിൾ ജെമിനിയുടെ സേവനം എല്ലാ ഉപഭോക്താക്കൾക്കും നിലവിൽ സൗജന്യമാണ്

ഉപഭോക്താവ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ ജെമിനി ചാറ്റ് ബോട്ടിന് കഴിയും

നിങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ എന്തൊക്കെ ഉൾപ്പെടണം, എത്രത്തോളം പ്രകാശം വേണം ചിത്രത്തിന്റെ നിറം എങ്ങനെ ഉള്ളതാകണം തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി നൽകാൻ ശ്രമിക്കുക

നൽകുന്ന വിശദീകരണത്തിൽ വാക്കുകൾ മാറ്റി ഉപയോഗിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളിലും വ്യത്യാസം കണ്ടെത്താൻ സാധിക്കും

അബ്സ്ട്രാക്ട് (Abstract), സ്റ്റിൽ ലൈഫ് (Still Life ), ക്യുബിസം (Cubism), പോർട്രെയിറ്റ് (Portrait) തുടങ്ങിയ വാക്കുകളൊക്കെ ഉപയോഗിക്കാവുന്നതാണ് 

എപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്ന ചിത്രങ്ങളുടെ വിശദീകരണം മാത്രം നൽകുന്നതിന് പകരം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളുടേതിന് സാമാനമായ മറ്റ് ചിത്രങ്ങൾ ഉണ്ടെങ്കിൽ അവയും നിർദ്ദേശങ്ങളായി നൽകാൻ സാധിക്കും