February 17, 2024
സ്വന്തമായി സാരി ഉടുക്കാൻ പഠിച്ചതിന്റെ സന്തോഷം അഹാന കൃഷ്ണ കുറച്ചു നാളുകൾക്ക് മുൻപ് പങ്കിട്ടിരുന്നു
'ഗ്രീൻ ആൻഡ് സെറീൻ' എന്ന് ക്യാപ്‌ഷൻ നൽകിയാണ് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
മുഴുവനും പച്ച നിറമുള്ള സാരിക്കൊപ്പം ഗ്ലാമറസ് ബ്ലൗസ് ആണ് അഹാന കൃഷ്ണ ധരിച്ചിരിക്കുന്നത്
തനിയെ സാരി ചുറ്റാൻ പഠിച്ചു എങ്കിലും ഈ ഫോട്ടോഷൂട്ടിൽ മറ്റൊരാളാണ് അഹാനയെ സാരിയുടുക്കാൻ സഹായിച്ചത് എന്ന് ക്രെഡിറ്റിൽ നിന്നും വ്യക്തം
സാരിയുടെ കൂടെ കഴുത്തിൽ ആഭരണങ്ങൾ ഒന്നും തന്നെ അഹാന ധരിച്ചിട്ടില്ല
എന്നാൽ രണ്ടുകൈകളിലും ഗോൾഡൻ വളകൾ അടുക്കിന് അണിഞ്ഞിട്ടുണ്ട് താനും
തലമുടി ബൻ സ്റ്റൈലിൽ പുറകോട്ട് ഉയർത്തിക്കെട്ടിയിരിക്കുന്നു
മൊത്തം ഒൻപത് ചിത്രങ്ങൾ അഹാന പോസ്റ്റ് ചെയ്തു. താരങ്ങൾ ഉൾപ്പെടെ പലരും ഈ ചിത്രങ്ങൾ ലൈക്ക് ചെയ്തു കഴിഞ്ഞു