എന്താണ് എൻപിഎസ് നിക്ഷേപം?

സാമ്പത്തിക ഭദ്രത കൈവരിക്കുവാൻ ജോലി ചെയ്യുന്ന കാലയളവിൽ പിഎഫിനെ കൂടാതെ നമുക്ക് ആശ്രയിക്കാൻ കഴിയുന്ന മറ്റ് ചില നിക്ഷേപ പദ്ധതികളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പിപിഎഫും, എൻപിഎസും

18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും എൻപിഎസ് അക്കൗണ്ട് തുറക്കാം

പദ്ധതിയിൽ അംഗമായി നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ ഒരാൾക്ക് അതിന്റെ ആനുകൂല്യങ്ങളും ലഭിക്കും

തങ്ങളുടെ ഭാവിയിലേക്ക് നിക്ഷേപിക്കാൻ പൗരന്മാർക്ക് അവസരമൊരുക്കുന്ന സർക്കാരിന്റെ വോളന്ററി റിട്ടയർമെന്റ് സേവിംഗ്സ് സ്കീമാണ് എൻപിഎസ്

നിക്ഷേപത്തിന്റെ 60 ശതമാനം തുകയും വിരമിക്കൽ സമയത്ത് തന്നെ പിൻവലിക്കാൻ സാധിക്കും. ബാക്കി 40 ശതമാനം പെൻഷൻ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാം

എൻപിഎസ് ഒരു സ്ഥിര - വരുമാന നിക്ഷേപ പദ്ധതിയല്ല. എൻപിഎസ് വരുമാനം വിപണിയിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു

ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ 20 ശതമാനം വരെ എൻപിഎസിൽ നിക്ഷേപിക്കാം

ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ അറിയാം a) പിഒപി / പിഒപി-എസ്പി (POP/POP-SP) യ്ക്ക് അപേക്ഷിക്കുന്നവർ 18 നും 70നും ഇടയിൽ പ്രായമുള്ളവരായിരിക്കണം

b) കെവൈസി(KYC) പൂർത്തീകരിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കണം