സ്വപ്നതുല്യമായ അരങ്ങേറ്റം രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി പ്ലസ് നേട്ടം. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ അടുത്ത പ്രതീക്ഷയായി വാഴ്ത്തപ്പെടുന്നു
ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങിയത് ഇതിഹാസ താരം അനിൽ കുംബ്ലെയിൽ നിന്ന്. ഈ സുവർണ നിമിഷം കണ്ട് കണ്ണീരണിഞ്ഞ് ഭാര്യ റൊമാന ജാഹുറിയും പിതാവ് നൗഷാദ് ഖാനും
കാത്തിരിപ്പ് രഞ്ജിയിൽ 45 മത്സരങ്ങളിൽ നിന്ന് 69ന് മുകളിൽ ശരാശരിയും പുറത്താകാതെ 301 റൺസും നേടിയ താരം അവസരത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 3 വർഷം
സ്കൂൾ റെക്കോഡ് 2009ൽ സ്കൂൾ ക്രിക്കറ്റിൽ 439 റൺസ് എന്ന റെക്കോർഡോടെ ശ്രദ്ധനേടി.
വിവാദം യുപിയിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള താരത്തിന്റെ പ്രായത്തെ ചൊല്ലി തർക്കമുണ്ടായി. അച്ചടക്കരാഹിത്യത്തിന് പരിശീലന ക്യാമ്പിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവവുമുണ്ടായി
ഐപിഎൽ ആർസിബിക്ക് വേണ്ടി കളിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ സ്ഥിരം സാന്നിധ്യമാകാനായില്ല. ശരീര ഭാരം കുറയ്ക്കണമെന്ന് വിരാട് കോഹ്ലിയുടെ ഉപദേശവും
“ഞാൻ എന്റെ രാജ്യത്തിനായി കളിക്കുമ്പോൾ ആ ദിവസം മുഴുവൻ കരയും” - മുൻപൊരു അഭിമുഖത്തിൽ താരം പറഞ്ഞു
ട്രെയിനിൽ മിഠായികളും വെള്ളരിക്കയും വിൽക്കുകയായിരുന്നു പിതാവിന്റെ പ്രധാന ഉപജീവന മാർഗം. പിന്നീട് ട്രെയിനിൽ ട്രാക്ക് പാന്റുകൾ വിൽക്കുന്ന ജോലിയിലേക്ക് തിരിഞ്ഞു
അണ്ടർ 19 ലോകകപ്പിൽ സഹോദരൻ മുഷീർ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായപ്പോഴും സർഫറാസ് ഖാൻ നാട്ടിൽ പരിശീലനത്തിലായിരുന്നു
പിതാവ് നൗഷാദ് വീടിന് പുറത്ത് ഒരുക്കിയ പ്രത്യേക ക്രിക്കറ്റ് പിച്ചിലായിരുന്നു സർഫറാസിന്റെ പരിശീലനം. 26കാരനായ താരം ദിവസവും മണിക്കൂറുകളോളം ഇവിടെ പരിശീലനം നടത്തിയിരുന്നു