November 11, 2023
ഏറെ നാളുകൾക്ക് ശേഷം അമിതാഭ് ബച്ചൻ വേഷമിടുന്ന തെന്നിന്ത്യൻ ചിത്രത്തിൽ നായകൻ രജനികാന്ത്
രജനികാന്തിന്റെ 170-ാമത് ചിത്രത്തിലാണ് 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചൻ അഭിനയിക്കുക
1991ലെ 'ഹം' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അവർ ഒന്നിച്ചഭിനയിച്ചത്
ആക്ഷൻ അഡ്വെഞ്ചർ ചിത്രത്തിനായി ബച്ചൻ 35 ദിവസത്തെ ഷെഡ്യൂൾ ആണത്രേ നൽകിയിട്ടുള്ളത്
മുംബൈയിലും മറ്റു സ്ഥലങ്ങളിലുമാകും സിനിമയുടെ ചിത്രീകരണം നടക്കുക
ബോളിവുഡിൽ തനിക്ക് സ്വീകാര്യമായ ചില ഡയറക്‌ടർമാരുടെ ചിത്രത്തിലാണ് ബച്ചൻ സാധാരണ വേഷമിടാറ് എങ്കിലും, ഇപ്പോൾ അദ്ദേഹം മാറി ചിന്തിക്കുകയാണ്
ചെയ്ത കഥാപാത്രങ്ങളുടെ ആവർത്തനമാകരുത് വരാനിരിക്കുന്ന കഥാപാത്രങ്ങൾ എന്ന് ബച്ചൻ തീരുമാനമെടുത്തു കഴിഞ്ഞു
രജനി ചിത്രത്തിൽ അഭിനയിക്കാൻ 13 കോടി രൂപയുടെ ചെക്ക് ബച്ചൻ ഒപ്പിട്ടു എന്നാണ് വിവരം