BCCI യുടെ ആസ്തി എത്രയാണെന്ന് അറിയാമോ ?

ബിസിസിഐയുടെ ആസ്തി വിവരക്കണക്കുകൾ പുറത്ത്

ക്രിക്ബസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 18700 കോടി രൂപയാണ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്‍ഡ്യയുടെ ആസ്തി

രണ്ടാമതുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആസ്തി 660 കോടി രൂപ മാത്രമാണ്

ലോകത്തുള്ള ക്രിക്കറ്റ് ബോർഡുകളുടെ ആകെ ആസ്തിയുടെ 85 ശതമാനവും ബിസിസിഐയുടെ പക്കലാണ്

ഇന്ത്യൻ ടീം വിദേശ പര്യടനം നടത്തുമ്പോൾ അവിടുത്തെ ബോർഡുകൾക്ക് വരുമാനം വർധിക്കുന്നുമുണ്ട്

ദക്ഷിണാഫ്രിക്കയിൽ‌ ഇന്ത്യൻ ടീം പര്യടനം നടത്തുമ്പോൾ ഒരു മത്സരത്തിന് 8.6 ദശലക്ഷം രൂപയാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക് വരുമാനം

ലോകകപ്പിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മികച്ച സംഭാവന നൽകാൻ ബിസിസിഐക്ക് കഴിഞ്ഞെന്നും ക്രിക്ബസിന്റെ റിപ്പോർട്ടിലുണ്ട്