വജ്രം, മരതകം, രത്നം; അയോധ്യ രാമവിഗ്രഹത്തിലെ അമൂല്യ ആഭരണങ്ങൾ
സ്വർണത്താമരയിൽ മഞ്ഞപ്പട്ടുടുത്ത് പൂമാലയണിഞ്ഞ് നിൽക്കുന്ന രൂപത്തിലാണ് രാമന്റെ വിഗ്രഹം
ഇടതുകൈയിൽ മുത്ത്, മാണിക്യം, മരതകം എന്നിവ പതിച്ച് സ്വർണത്തിൽ നിർമിച്ച വില്ല്. വലംകൈയിൽ സ്വർണ ബാണം
അഞ്ചുവയസ് സങ്കൽപത്തിലുള്ള പ്രതിഷ്ഠയായതിനാൽ വെള്ളിയിൽ നിർമിച്ച കളിപ്പാട്ടങ്ങളുമുണ്ട്
വജ്രം, മരതകം, മാണിക്യ രത്‌നങ്ങളാൽ അലങ്കരിച്ച കിരീടം. കീരീട മധ്യത്തിൽ സൂര്യ ചിഹ്നം. വലതുവശം നെയ്‌തെടുത്ത നൂലിൽ കോർത്ത അപൂർവ മുത്തുകളാൽ അലങ്കരിച്ചിരിക്കുന്നു
കഴുത്തിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ രത്‌നങ്ങൾ പതിച്ച മാല. സൗഭാഗ്യത്തെ സൂചിപ്പിക്കുന്ന കളങ്ങളോടുകൂടിയ ആഭരണത്തിന്റെ മധ്യത്തിൽ സൂര്യരൂപം. തൂങ്ങിക്കിടക്കുന്ന മരതകമണികൾ
വജ്രവും മരതകവും പതിച്ച് അഞ്ചിഴകളിലായി തയാറാക്കിയ വലിയ ഹാരമാണ് പഡിക. ഒപ്പം മയിൽപ്പീലി ആകൃതിയിൽ സ്വർണത്തിൽ നിർമിച്ച് മരതകം പതിച്ച വലിയ ലോക്കറ്റും
സ്വർണത്തിൽ നിർമിച്ച് ആഭരണത്തിൽ മാണിക്യം പതിച്ചിട്ടുണ്ട്. വിജയത്തിന്റെ അടയാളമായ മാല, താമര, പാരിജാതം, തുളസിയടക്കമുള്ള പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു
പീലിവിടർത്തിയ മയിലിന്റെ രൂപത്തിൽ സ്വർണത്തിൽ പണിത കുണ്ഡലം വജ്രമടക്കമുള്ള രത്‌നങ്ങളാൽ അലങ്കരിച്ചിരിക്കുന്നു
വിഗ്രഹത്തിന്റെ ഹൃദയഭാഗത്ത് അണിഞ്ഞിരിക്കുന്ന കൗസ്തുഭമണി വലിയ വജ്രവും മാണിക്യവും ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു
സ്വർണത്തിൽ നിർമിച്ച അരപ്പട്ട വജ്രം, മരതകം, മാണിക്യം, മൂത്തുകൾ വിവിധ രത്‌നങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു
സ്വർണക്കുട, അപൂർവ കല്ലുകൾ പതിച്ച കൈത്തള, രത്നങ്ങൾ പതിച്ച വളകൾ, മുത്തുമണികൾ പതിച്ച മോതിരം, രത്‌നങ്ങൾ പതിച്ച സ്വർണ കാൽത്തള എന്നിവയുമുണ്ട്