വെറ്റില ചവയ്ക്കുന്നത് മോശം ശീലമായി കാണുന്നവരുണ്ട്, എന്നാൽ വാസ്തവം അതല്ല, ഒരുപാട് ആരോഗ്യ ഗുണങ്ങൾ വെറ്റിലയിലുണ്ട്
വെറ്റിലയും കുരുമുളകും രാവിലെ വെറും വയറ്റില്‍ കഴിച്ചാൽ ശരീരഭാര ഭാരം കുറയ്ക്കാം
ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു
വേദനയുള്ള ഭാഗത്ത് വെറ്റില അരച്ച് തേച്ചാൽ ശമനം ലഭിക്കും. ചവച്ച് നീരിറക്കിയാൽ ഉള്ളിലുള്ള വേദനയ്ക്കും ആശ്വാസമുണ്ടാകും. മുറിവ് ഉണങ്ങാൻ വെറ്റില വെച്ച ശേഷം ബാൻഡേജ് ഇടാം
വെറ്റില ചവയ്ക്കുന്നത് വായിലെ അണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കും. ശ്വാസത്തെ റീഫ്രഷ് ആക്കാൻ സഹായിക്കും. വായയെ ശുചിയാക്കാനും മോണകളെ ശക്തമാക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: അധികമായാൽ അമൃതും വിഷം എന്നാണ്. വെറ്റിലയുടെ അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോശം ചെയ്യും. അമിതമായി വെറ്റില ചവയ്ക്കുന്നത് രസമുകുളങ്ങൾ നശിക്കാൻ കാരണമാകും
മൈഗ്രേൻ, മാനസിക പ്രശ്നങ്ങൾ, ടിബി, കുടൽവ്രണം, ചുഴലി രോഗം. ഉള്ളവരും വെറ്റില കൂടുതലായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.