ഭാഗ്യാ സുരേഷ്: ഭാഗ്യവും ശ്രേയസും നിറഞ്ഞ വീട്ടിൽ

JANUARY 27, 2024

ഭർത്താവ് ശ്രേയസ് മോഹന്റെ വീട്ടിലെത്തിയ ശേഷമുള്ള ചിത്രങ്ങളുമായി ഭാഗ്യാ സുരേഷ് 

ശ്രേയസിന്റെ മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പം ഭാഗ്യാ സുരേഷ് 

ജനുവരി 17ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യാ സുരേഷ് ഗോപിയുടെയും ശ്രേയസ് മോഹന്റെയും വിവാഹം 

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് വലിയ വാർത്തയായിരുന്നു 

സുരേഷ് ഗോപിയുടെ നാല് മക്കളിൽ ആദ്യമായി വിവാഹിതയായത് മൂത്ത മകളായ ഭാഗ്യയാണ് 

വിദേശപഠനം കഴിഞ്ഞ് നാട്ടിലെത്തിയ ഭാഗ്യാ സുരേഷ് അധികം വൈകാതെ തന്നെ വിവാഹിതയായി 

താരനിബിഢമായ ചടങ്ങിലാണ് ഭാഗ്യാ സുരേഷിന്റെ വിവാഹം നടന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും വിവാഹസത്ക്കാരം നടന്നിരുന്നു

സൂപ്പർ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ താലിചാർത്തിയത്