തക്കാളി കഴിച്ചാൽ മൂത്രത്തിൽ കല്ല് ഉണ്ടാകുമെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമാണ്
ഈ വാദത്തിൽ എത്രത്തോളം ശരിയുണ്ട്? ഇതുവരെയുള്ള പഠനം അനുസരിച്ച് ഇത് ശരിയല്ലെന്ന് വിദഗ്ദർ പറയുന്നു
മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടിഞ്ഞുകൂടുമ്പോഴാണ്
ഏറെ ആരോഗ്യഗുണങ്ങളുള്ള തക്കാളി കഴിച്ചാൽ വൃക്കയിലോ മൂത്രനാളിയിലോ കല്ല് ഉണ്ടാകില്ല
മറ്റ് ഏതെങ്കിലും ഭക്ഷണം കഴിക്കുന്നതുവഴി മൂത്രത്തിൽ കല്ല് ഉണ്ടാകുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല
തക്കാളി വിറ്റാമിൻ സി, പൊട്ടാസ്യം, ലൈക്കോപീൻ തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടമാണ്