പ്രായവ്യത്യാസം ഗൗനിക്കാതെ താരദമ്പതികൾ

ബാല-കോകില

ബാല നാലാമതായി വിവാഹം ചെയ്ത കോകിലയുമായി നടന് 17 വയസ്സിന്റെ വ്യത്യാസം. വിവാഹം ചെയ്യുമ്പോൾ ബാലയ്ക്ക് പ്രായം 41 വയസ്, മുറപ്പെണ്ണായ കോകിലയ്ക്ക് 24 വയസ് 

ദിലീപ്- കാവ്യാ മാധവൻ

നടൻ ദിലീപും കാവ്യയും തമ്മിൽ 17 വയസ്സിന്റെ അന്തരമുണ്ട്. ഇരുവരുടെയും പുനർവിവാഹമാണ്. ദമ്പതികൾക്ക് ഒരു മകളുണ്ട്

ആര്യ - സയേഷ

മലയാളിയായ തമിഴ് നടൻ ആര്യയും സയേഷയും 17 വയസ്സിന്റെ വ്യത്യാസം വകവെക്കാതെയാണ് വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയവിവാഹമാണ് 

ഫഹദ് ഫാസിൽ - നസ്രിയ

കോളേജ് വിദ്യാർത്ഥിനിയായ നസ്രിയയെ വിവാഹം ചെയ്യുമ്പോൾ ഫഹദിന് പ്രായം 31, നസ്രിയയ്ക്ക് 19

പ്രകാശ് രാജ് - പോണി വർമ്മ

പ്രകാശ് രാജിന്റെ രണ്ടാം വിവാഹം. കൊറിയോഗ്രാഫർ ആണ് പോണി വർമ്മ. ദമ്പതികൾ തമ്മിൽ വയസിന്റെ 13 അന്തരം

രൺബീർ കപൂർ - ആലിയ ഭട്ട്

കുറച്ചുകാലം ഒന്നിച്ചു ജീവിച്ച ശേഷമാണ് രൺബീർ കപൂർ ആലിയ ഭട്ട് വിവാഹം നടന്നത്. ഇവർ തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ട്

സെയ്ഫ് അലി ഖാൻ- കരീന കപൂർ

തന്നെക്കാൾ 12 വയസ് കൂടുതലുണ്ടായിരുന്ന നടി അമൃത സിംഗുമായുള്ള വിവാഹമോചനം കഴിഞ്ഞ്, വർഷങ്ങൾക്ക് ശേഷം സെയ്ഫ്, 10 വയസ്സിന്റെ ഇളപ്പമുള്ള കരീനയെ വിവാഹം ചെയ്തു. ദമ്പതികൾക്ക് രണ്ട് ആൺമക്കൾ

ബാലു മഹേന്ദ്ര - ശോഭ

ജീവിച്ച നാളുകളേക്കാൾ മരണത്തോടെ വിവാദമായ ബന്ധം. 19 വയസിൽ ശോഭയുടെ ദുരൂഹമായ മരണവേളയിൽ ബാലു മഹേന്ദ്രയ്ക്ക് 45 വയസ്