മനുഷ്യന്റെ ചെറുകുടലിന് ഒന്നര കിലോമീറ്റര്‍ നീളമുണ്ടോ?

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒരു പ്രസംഗമാണ് ഇപ്പോള്‍ ചെറുകുടലിനെ  ചര്‍ച്ചാ വിഷയമായിരിക്കുന്നത്

സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ (ഉമ്മന്‍ ചാണ്ടി) മറ്റുള്ളവര്‍ക്ക് വേണ്ടി നടക്കുമ്പോള്‍ ആഹാരം പോലും കൃത്യമായി ക‍ഴിക്കാതെ 300 മീറ്ററായി ചുരുങ്ങിയെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പരാമര്‍ശം

ജൂലൈയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ്  ചാണ്ടി ഉമ്മൻ പരാമർശം നടത്തിയത്

19 സെക്കൻഡ് മാത്രമുള്ളവീഡിയോ വൈറലായതിന് പിന്നാലെ കൃത്യമായി ചെറുകുടലിന്‍റെ നീളം എത്രയെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ

സാധാരണ ഒരു മനുഷ്യന്റെ ചെറുകുടലിന്റെ നീളം 7  മീറ്റര്‍ വരെയാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്

ദഹനവും ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗവും നടക്കുന്നത് ചെറുകുടലിലാണ്‌

ഭക്ഷണം കഴിക്കാതിരിക്കുന്നതുകൊണ്ട് ഒരാളുടെ ചെറുകുടല്‍ ചുരുങ്ങില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു

ചെറുകുടലില്‍ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തിയാല്‍ മാത്രമേ ഇത്തരത്തില്‍ നീളത്തില്‍ മാറ്റം വരുകയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്

ട്രോളുകൾ വ്യാപകമായി പ്രചരിച്ചതോടെ സ്ട്രെസ് കാരണമുണ്ടായ നാവുപിഴയാണെന്ന  വിശദീകരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്ത് വന്നിട്ടുണ്ട്