ചോറാണോ ചപ്പാത്തിയാണോ മികച്ച ഭക്ഷണം എന്നതിനെ കുറിച്ച് കാലാകാലങ്ങളായി തർക്കമുണ്ട്
എന്നാൽ പലര്‍ക്കും രണ്ടിലും അടങ്ങിയിരിക്കുന്ന പോഷകങ്ങളുടേയും ധാതുക്കളുടേയും അളവിനെ കുറിച്ച് അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം
ചപ്പാത്തി ഇന്ന് പല വീടുകളിലും പ്രധാന ഭക്ഷണമാണ്. ചോറാകട്ടെ പല ഏഷ്യൻ രാജ്യങ്ങളിലെയും പ്രധാന ഭക്ഷണയിനം
ചോറും ചപ്പാത്തിയും പോഷകമൂല്യത്തില്‍ ഒരു പരിധിവരെ തുല്യമാണ്
ഗോതമ്പ് ചപ്പാത്തി കൂടുതല്‍ പോഷകഗുണമുള്ളതും വൈറ്റമിന്‍ ബി, ഫോളേറ്റ്, മഗ്നീഷ്യം, സിങ്ക് എന്നിവ നല്‍കുകയും ചെയ്യുന്നു
ചോറിലേക്ക് വന്നാല്‍ സാധാരണ ഉപയോഗിക്കുന്ന വെള്ള അരിയേക്കാള്‍ പോഷകഗുണം മട്ട അരി കൊണ്ടുള്ള ചോറിനാണ്
ചപ്പാത്തിയിലെ കലോറിയുടെ അളവ് അതിന്റെ വലുപ്പത്തെയും കനത്തെയും ആശ്രയിച്ചിരിക്കുന്നു. 70-80 കലോറി വരെ ചപ്പാത്തിയില്‍ അടങ്ങിയിരിക്കാം
മറുവശത്ത് അതേ അളവിലുള്ള വെള്ള അരി കൊണ്ടുള്ള ചോറില്‍ ഏകദേശം 204 കലോറി അടങ്ങിയിട്ടുണ്ടായിരിക്കും
അരിയില്‍ കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. ചപ്പാത്തി കൊളസ്ട്രോള്രഹിതവും പൂരിത കൊഴുപ്പുള്ളതുമാണ്
മട്ട അരിയില്‍ വെളുത്ത അരിയേക്കാള്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്
ദഹനത്തെ സഹായിക്കുന്ന നല്ല അളവിലുള്ള കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും ചപ്പാത്തിയും നല്കുന്നു
ചോറാണെങ്കിലും ചപ്പാത്തിയാണെങ്കിലും കറികള്‍, മാംസം, മറ്റ് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ എന്നിവയോടൊപ്പം കഴിക്കുന്നത് ആരോഗ്യകരമായ ശീലമാണ്