Source: keralapolice.gov.in/crime-statistics
തട്ടിക്കൊണ്ടുപോകൽ സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്ത്
കൊല്ലം ഓയൂരിൽ സഹോദരനൊപ്പം ട്യൂഷന് പോയ അബിഗെയ്ൽ സാറ റെജി എന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ഏറ്റവും ഒടുവിലത്തേത്
ദിവസങ്ങളായി സംശയാസ്പദമായി നിർത്തിയിട്ടിരുന്ന കാർ ആണ് അനുജത്തിയെ കൊണ്ടുപോയതെന്ന് സഹോദരൻ. കുട്ടിയെ 21 മണിക്കൂറിനു ശേഷം കണ്ടെത്തി
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കു പ്രകാരം, സംസ്ഥാനത്ത് എല്ലാ വർഷവും 200ലധികം കുട്ടികൾ തട്ടിക്കൊണ്ടു പോകപ്പെടുന്നു എന്ന് പോലീസ് രേഖകൾ
2018 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം ഇത് 205, 280, 200, 257, 269 എന്നിങ്ങനെയാണ്
2023ൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് പോലീസിൽ ലഭ്യമായുള്ളത്
2023 നവംബർ രണ്ടാം തിയതി വരെ പുതുക്കിയ വിവരപ്രകാരം ഇതുവരെ 115 കുട്ടികൾ ഇത്തരത്തിൽ ഇരയാക്കപ്പെട്ടു കഴിഞ്ഞു
പോക്സോ ആക്ടിന്റെ സെക്ഷൻ 4, 6 പ്രകാരമുള്ള കേസുകളാണ് മുന്നിൽ. ഇതേ കാലയളവിൽ ഈ വർഷം 1255 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രധാനപ്പെട്ട വിഭാഗങ്ങൾക്ക് പുറമെയുള്ള വകുപ്പുകളിൽ 2402 കേസുകളാണുള്ളത്