Floral Pattern
Floral Pattern
നിഷാദ് യൂസഫിന്റെ ഓർമയിൽ ചലച്ചിത്രലോകം
ചലച്ചിത്ര ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ ഓർമയിൽ നടുങ്ങി മലയാള ചലച്ചിത്ര ലോകം. ഒപ്പം പ്രവർത്തിച്ച പലർക്കും നിഷാദിന്റെ വേർപാട് നൽകിയ ഞെട്ടൽ മാറിയിട്ടില്ല
കൊച്ചിയിലെ അപ്പാർട്മെന്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു
'തല്ലുമാല' എന്ന സിനിമയുടെ എഡിറ്റിംഗിന് സംസ്ഥാന പുരസ്‌കാരം നേടി
മലയാളത്തിലെ ഏറെ ശ്രദ്ധേയമായ ചാവേർ, ഉണ്ട, സൗദി വെള്ളയ്ക്ക, വൺ, ഓപ്പറേഷൻ ജാവാ എന്നീ സിനിമകളുടെ എഡിറ്ററും നിഷാദ് ആയിരുന്നു
കൂടുതൽ വായിക്കുക
നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും കല്യാണം കാണാം
ജയം രവിയുടെ 'ബ്രദർ'
ഏറ്റവും പുതിയ ചിത്രമായ 'കങ്കുവ' റിലീസ് അടുത്തിരിക്കുന്ന വേളയിലാണ് നിഷാദിന്റെ അകാല വിയോഗം. ബസൂക്കയായിരുന്നു മറ്റൊരു ചിത്രം
നിഷാദിന്റെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കി, നിങ്ങളെ മിസ് ചെയ്യും എന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചു
നിഷാദിന്റെ ഒരു ഫോട്ടോ പോസ്റ്റുമായി സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആത്മാവിന് നിത്യശാന്തി നേരുന്നു
'എഡിറ്റർ നിഷാദിന് വിട, ആദരാഞ്ജലികൾ' എന്ന് നിർമാതാവ് എൻ.എം. ബാദുഷ