ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട ദീപാവലി ഓരോ വർഷവും വലിയ ആഘോഷ പരിപാടികളോടെയാണ് ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നത്
നേപ്പാളിൽ ദീപാവലി തിഹാർ എന്നും ദീപാവലി എന്നും അറിയപ്പെടുന്നു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുമായാണ് നേപ്പാൾ ദീപാവലി ആഘോഷിക്കുന്നത്
കുടുംബങ്ങൾ ഒരുമിച്ച് ക്ഷേത്രങ്ങൾ സന്ദർശിക്കുകയും വീടുകളിൽ ചെറിയ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. ആളുകൾക്കിടയിലെ ഐക്യവും സ്നേഹവും വിളിച്ചോതുന്നതാണ് ശ്രീലങ്കയുടെ ദീപാവലി ആഘോഷങ്ങൾ
സിങ്കപ്പൂരിലെയും മലേഷ്യയിലെയും ഇന്ത്യക്കാർ അധികം താമസിക്കുന്ന സ്ഥലങ്ങളിൽ ദീപാവലി ദിവസം പൊതു അവധിയാണ്
യു.കെയിലെ ബ്രിട്ടീഷ് – ഇന്ത്യൻ സമൂഹം വലിയ ആരവങ്ങളോടെയാണ് ഓരോ വർഷവും ദീപാവലിയെ വരവേൽക്കുന്നത്
അമേരിക്കയിലെ ദീപാവലി ആഘോഷം നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, വൈറ്റ് ഹൗസിലും ദീപാവലി ആഘോഷം സംഘടിപ്പിക്കപ്പെടാറുണ്ട്
സിഡ്‌നി, മെൽബൺ തുടങ്ങിയ ഓസ്ട്രേലിയൻ നഗരങ്ങളിലെ ഇന്ത്യൻ ജന സമൂഹമാണ് പ്രധാനമായും ദീപാവലി ആഘോഷങ്ങൾ നടത്താറുള്ളത്
കരീബിയൻ രാജ്യമായ ട്രിനിഡാഡ് & ടൊബാഗോയിലെ ഇന്ത്യൻ – ട്രിനിഡാഡ് സമൂഹമാണ് ദീപാവലി ആഘോഷിക്കുന്നത്
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹം വലിയ ആഘോഷ പരിപാടികളാണ് ഓരോ വർഷവും ദീപാവലിയ്ക്ക് സംഘടിപ്പിക്കാറുള്ളത്