ആരോഗ്യമുള്ള മനസിന് ഈ വഴികള്‍

ശരീരം പോലെ മനസും ആരോഗ്യത്തോടെ സംരക്ഷിക്കണം

പോസിറ്റീവായ മനസോടെ രാവിലെ ഉണരുക, ലളിതമായ വായനയോ ധ്യാനമോ ശീലിക്കാം

മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ശാരീരിക വ്യായാമം. പ്രഭാത സവാരി, ജിം വര്‍ക്കൗട്ട്‌, ഡാന്‍സ് സെഷന്‍ എന്നിവയാകാം

പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന സമീകൃത ആഹാരം കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും പരിമിതപ്പെടുത്തുക.

7-9 മണിക്കൂര്‍ വരെ നീളുന്ന സ്വസ്ഥമായ ഉറക്കം ശീലിക്കുക. ഉറക്കത്തിന് മുന്‍പ് ലഘുവായനയോ സ്ട്രെച്ചിങ്ങോ ചൂടുവെള്ളത്തിലൊരു കുളിയോ ആവാം

ദീര്‍ഘമായ ജോലിക്കിടെ ഇടവേളകള്‍ എടുക്കുക. നമ്മളെ സഹായിക്കുന്നവരെ നന്ദിയോടെ സ്മരിക്കുക. നല്ല കാര്യങ്ങള്‍ കുറിച്ചുവെക്കുകയുമാവാം

മാനസിക ക്ഷേമത്തിന് സാമൂഹിക ബന്ധങ്ങൾ അത്യന്താപേക്ഷിതമാണ്. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കാന്‍ സമയം കണ്ടെത്തണം

ചെറുതും വലുതുമായ കാലയളവില്‍ ചെയ്തു തീര്‍ക്കാവുന്ന ലക്ഷ്യങ്ങള്‍ സജ്ജമാക്കുക. കൈവരിച്ച ഓരോ നേട്ടങ്ങളും ആഘോഷിക്കുക

ടിവിയും ഫോണും ലാപ്ടോപുമൊക്കെ മാറ്റിവെച്ച് മനസ് ശാന്തമാക്കുന്ന പ്രകൃതിയോട് ഇണങ്ങിയ കാര്യങ്ങള്‍ ചെയ്യാം

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നിരന്തരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ തെറാപ്പിസ്റ്റുകൾ, കൗൺസിലർമാർ അല്ലെങ്കിൽ മനഃശാസ്ത്രജ്ഞർ എന്നിവരെ സമീപിക്കാം