പ്രഭാസ് പേര് മാറ്റിയോ ?

ന്യൂമറോളജി പ്രകാരം ഭാഗ്യം നേടാന്‍ പേരില്‍ പരിഷ്കാരം നടത്തിയ താരങ്ങളുടെ നിരയിലേക്ക് നടന്‍ പ്രഭാസും? 

സംക്രാന്തി ദിനത്തില്‍ പുറത്തുവന്ന പുതിയ ചിത്രം രാജാ സാബിന്റെ പോസ്റ്ററിന് പിന്നാലെയാണ് പേരുമാറ്റം ചര്‍ച്ചയായത്

Scribbled Arrow

പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു 'എസ്' (S) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. 'PRBHASS' എന്നാണ് പുതിയ പേര്.

സംഖ്യാജ്യോതിഷം പ്രകാരമാണ് താരം സ്പെല്ലിങ് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

എന്നാല്‍ പോസ്റ്ററില്‍ പ്രഭാസിന്റെ പേര് ചേര്‍ത്തതില്‍ വന്ന പിഴവാണ് ഇതെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.

പോസ്റ്ററിലൊഴികെ താരത്തിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലെല്ലാം പഴയ പേര് തന്നെയാണ് നിലനിര്‍ത്തിയിരിക്കുന്നത്

അവസാനം റിലീസായ പ്രശാന്ത് നീല്‍ ചിത്രം സലാറിലും പഴയ സ്പെല്ലിങ് തന്നെ പ്രഭാസ് നിലനിര്‍ത്തിയിരുന്നു

പ്രഭാസ് - മാരുതി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന രാജാ സാബ് ഒരു കോമഡി ഹൊറര്‍ ചിത്രമായിരിക്കും എന്നാണ് സൂചന

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'കല്‍ക്കി 2898 AD'  എന്ന ചിത്രം 2024 മെയ് 29ന് തിയേറ്ററിലെത്തും