Floral Pattern
Floral Pattern

എത്ര വിശന്നാലും ഇതൊന്നും രാത്രിയിൽ കഴിക്കരുത്

രാത്രിയിൽ ചില പഴങ്ങൾ കഴിച്ചാൽ ആരോഗ്യത്തെ പലവിധത്തിൽ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം

സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്പ്ഫ്രൂട്ട്, നാരങ്ങ എന്നിവയിൽ ആസിഡ് ഉള്ളടക്കം കൂടുതലുണ്ട്. രാത്രിയിൽ കഴിച്ചാൽ നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് സാധ്യത 

വയറിനുള്ളിൽ ആസിഡിന്റെ ഉത്പാദനം കൂട്ടാൻ സാധ്യതയുള്ള ബ്രോമിലെയ്‌ൻ കൈതച്ചക്കയിൽ കൂടുതലായുണ്ട്. രാത്രിയിൽ ഒഴിവാക്കിയാൽ നന്ന്

മൂത്രവിസർജ്ജനം ത്വരിപ്പിക്കുന്ന നിലയിൽ ജലാംശമുള്ള പഴമാണ് തണ്ണിമത്തൻ. രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാനുള്ള സാധ്യതയെ ഇത് വർധിപ്പിക്കുന്നു 

നേന്ത്രപ്പഴം പൊതുവേ ആരോഗ്യകരമായ പഴവർഗമായി കണക്കാക്കപ്പെടുന്നു. അതേസമയം, ഇതിൽ അടങ്ങിയിട്ടുള്ള പഞ്ചസാര രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ പര്യാപ്തമാണ്. ഉറക്കത്തിനു മുൻപ് ഒരുപാട് നേന്ത്രപ്പഴം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക 

ഉറങ്ങാൻ കിടക്കുന്നതിനും മുൻപായി കഴിച്ചാൽ, മാങ്ങയിലെ പഞ്ചസാരയുടെ അളവ് ദോഷകരമായേക്കാം. ഇത് ഉറക്കം തടസപ്പെടുത്തിയേക്കും

പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടിയ മറ്റൊരു പഴവർഗ്ഗമാണ് മുന്തിരി