വണ്ടിയോടിക്കുന്നത് ലോ ഫ്യൂവലിലാണോ? പണികിട്ടും കേട്ടോ !

ഇന്ധനം തീരാറാകുമ്പോള്‍ മാത്രം വാഹനം പമ്പിലേക്ക് കയറ്റുന്നവരാണോ നിങ്ങള്‍ ?

ലോ ഫ്യൂവലില്‍ വാഹനം ഓടിച്ചാല്‍ ഒന്നാന്തരം പണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്

ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കുന്നതിന് പുറമെ വാഹനത്തിന് ഗുരുതരമായ തകരാറുകളും സംഭവിക്കും

ഇന്ധനം കുറഞ്ഞ അവസ്ഥയിൽ ദീർഘനേരം വണ്ടിയോടിക്കുമ്പോൾ ഫ്യൂവല്‍ പമ്പ് തകരാറിലാകും

ലോ ഫ്യുവലിൽ ഓടുന്ന കാറിന്റെ ഇന്ധനം തീർന്നതിനാൽ പെട്ടെന്ന് പവർ നഷ്ടപ്പെടുകയും വണ്ടിയുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യും.

എഞ്ചിൻ കട്ട് ഔട്ട് ആകുന്നതിനാൽ വാഹനത്തിന്റെ പവർ സ്റ്റിയറിംഗും പവർ ബ്രേക്കിന്റെ നിയന്ത്രണവും നഷ്ടപ്പെടുകയും ചെയ്യും.

ലോ ഫ്യുവലിൽ വണ്ടിയോടിക്കുന്നത് ടാങ്കിലെ അടിഞ്ഞുകൂടിയ അഴുക്ക് എഞ്ചിനിലേക്ക് പ്രവേശിക്കാനും കാരണമായേക്കാം.

വാഹനത്തിൽ ഇന്ധനം കുറവാണെങ്കിൽ, ഫ്യുവൽ പമ്പിൽ നിന്ന് ചെളി വലിച്ചെടുത്ത് എഞ്ചിനിലേക്ക് പോയേക്കും

ഇത് വാഹനത്തിന്റെ ഇഞ്ചക്‌ടറുകളും ഫ്യുവൽ ഫിൽട്ടറുകളും അടഞ്ഞുപോവാനും എഞ്ചിന് ഗുരുതരമായ കേടുപാടുകൾ വരാനും കാരണമായേക്കാം.

ലോ ഫ്യുവലിൽ കാറോ ബൈക്കോ ഓടിക്കുന്നത് മൈലേജിനെയും ബാധിച്ചേക്കാം. മെയിന്റനെൻസ് ചെലവും കൂടും

വാഹനത്തിന്റെ ഹാഫ് ടാങ്ക് എങ്കിലും ഇന്ധനം അടിച്ച് ഓടിക്കാൻ ശ്രമിക്കുന്നതാവും നല്ലത്.