100 രൂപ മാറ്റിവെച്ചാൽ  4 കോടി സമ്പാദിക്കാം

30 DEC, 2023

ജീവിതത്തിൽ എത്ര നേരത്തേ സമ്പാദ്യ ശീലം ആരംഭിക്കുന്നുവോ, അത്രയും നേരത്തേ നിങ്ങൾക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കും

ഗ്യാരന്റീഡ് റിട്ടേൺ ഇൻവെസ്റ്റ്‌മെന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മാർക്കറ്റ് ലിങ്ക്ഡ് റിട്ടേണുകളുള്ള നിക്ഷേപ പദ്ധതികൾക്കാണ് സ്വീകാര്യത കൂടുതൽ. പലിശ നിരക്ക് സ്ഥിരമാണ് എന്നതാണ് കാരണം

എസ്ഐപി (SIP) പ്ലാനുകൾക്ക് മൂലധന നേട്ടം കൂടുതലാണ്. എസ്ഐപി വഴി വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ആദ്യ പടിയായി ദിവസം 100 രൂപ എന്ന കണക്കിൽ മാസം 3000 രൂപയെങ്കിലും മ്യൂച്വൽ ഫണ്ട് വഴി നിക്ഷേപിക്കണം

തുടർച്ചയായ മുപ്പത് വർഷത്തേക്കാണ് നിങ്ങൾ നിക്ഷേപങ്ങൾ നടത്തേണ്ടത്. വർഷാവർഷം നിങ്ങളുടെ പ്രിൻസിപ്പൽ എമൗണ്ട് മാറിക്കൊണ്ടിരിക്കും

റിട്ടേൺ നിരക്ക് 15 ശതമാനമാണെങ്കിൽ എളുപ്പത്തിൽ നിങ്ങൾക്കും ഒരു കോടീശ്വരനാകാം. ഓരോ വർഷവും പത്ത് ശതമാനം വീതം കൂട്ടി വേണം തുക നിക്ഷേപിക്കാൻ

മുപ്പതാം വയസിൽ നിങ്ങൾ മാസം 3000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ അടുത്ത വർഷം അതിനോട് 300 കൂട്ടി 3300 രൂപ വേണം മാസം നിക്ഷേപിക്കാൻ

ഇത് തുടർന്നാൽ 30 വർഷത്തിന് ശേഷം നിങ്ങളുടെ ആകെ നിക്ഷേപം 59,21,785 രൂപയായിരിക്കും, അതിൽ നിന്നും 3,58,41,915 രൂപയുടെ മൂലധന നേട്ടം നിങ്ങൾക്കുണ്ടാകും

ഇങ്ങനെ നിങ്ങൾക്ക് ആകെ 4,17,63,700 (4.17 കോടി ) രൂപ വരെ ലഭിക്കും. ഈ രീതിയിൽ എസ്ഐപി വഴി മികച്ച മൂലധന നേട്ടം ഉണ്ടാക്കാൻ സാധിക്കും