എഡ്വോർഡോ സാന്റിനി എന്ന 21കാരൻ ഇറ്റലിയിലെ സുന്ദരനായ യുവ മോഡലാണ്
(Photo: edoardo santini/ instagram)
സോഷ്യൽ മീഡിയയിലെ ആരാധകരെ നിരാശയിലാഴ്ത്തി ഒരു കടുത്ത തീരുമാനം വെളിപ്പെടുത്തിയിരിക്കുകയാണ് മോഡല്‍
(Photo: edoardo santini/ instagram)
മോഡലിങ് ഉപേക്ഷിക്കുകയാണെന്നും വൈദികനാകാനുള്ള യാത്രയിലേക്കുള്ള മുന്നൊരുക്കത്തിലാണെന്നും സാന്റിനി
(Photo: edoardo santini/ instagram)
''വിശ്വാസത്തിന്റേയും സേവനത്തിന്റേയും ആത്മീയതയുടേയും പാതയിലേക്ക് തിരിയുകയാണ്'' സാന്റിനി പറയുന്നു
(Photo: edoardo santini/ instagram)
21ാം പിറന്നാളിനാണ് ഈ തീരുമാനമെടുത്തതെന്നും യുവമോഡല്‍ വ്യക്തമാക്കുന്നു
(Photo: edoardo santini/ instagram)
'മോഡലിങ്, അഭിനയം, നൃത്തം എന്നിവയെല്ലാം ഞാന്‍ അവസാനിപ്പിക്കാന്‍ പോകുകയാണ്. എന്നാല്‍ എന്റെ പാഷന് ഉപേക്ഷിക്കുന്നില്ല. അവ ഞാന്‍ ഇനി ദൈവത്തിന് നല്കാന് പോകുന്നു'
(Photo: edoardo santini/ instagram)
മോഡലിന്റെ വീഡിയോക്ക് താഴെ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്
(Photo: edoardo santini/ instagram)
പലരും തങ്ങളുടെ നിരാശ പങ്കുവെച്ചപ്പോള്‍ മറ്റു ചിലര്‍ സാന്റിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തു
(Photo: edoardo santini/ instagram)
സൗന്ദര്യ മത്സരത്തില്‍ ഇറ്റലിയിലെ ഏറ്റവും സുന്ദരനായ വ്യക്തിയായി സാന്റിനി തെരഞ്ഞെടുക്കപ്പെടുമ്പോൾ പ്രായം 17 മാത്രം
(Photo: edoardo santini/ instagram)