JANUARY 18, 2024
കാൽസ്യത്തിന്റെ ഏറ്റവും മികച്ചതും വ്യാപകമായി ലഭ്യമായതുമായ ഉറവിടങ്ങളിൽ ഒന്നാണ് പാൽ. എന്നാൽ പാല് കുടിക്കാൻ ഇഷ്‌ടപ്പെടാത്തവർക്ക് മറ്റുചില ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്
പാലിന് പകരം കാൽസ്യം ലഭിക്കാൻ അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഇവിടെ പരിചയപ്പെടാം
ബ്രൊക്കോളി : ഒരു കപ്പ് വേവിക്കാത്ത ബ്രൊക്കോളിയിൽ 43 മില്ലിഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു. ഫൈബർ, പൊട്ടാസ്യം, വൈറ്റമിൻ സി, ഇ എന്നിവയും ഇതിലുണ്ട്
ഓറഞ്ച് : ഒരു ഓറഞ്ച് കഴിച്ചാൽ 65 മില്ലിഗ്രാം കാൽസ്യം ലഭിക്കും. വൈറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ച്
ബദാം: അരകപ്പ് ബദാമിന് 100 മില്ലിഗ്രാം കാൽസ്യം പ്രദാനം ചെയ്യാനാകും. അൺസാച്ചുറേറ്റഡ് ഫാറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയും ഇതിലുണ്ട്
ടോഫു : എല്ലിന്റെ ആരോഗ്യത്തിനായി സോയയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ടോഫുവിൽ കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, ഫൈബർ, അയൺ എന്നിവയാണ് മറ്റ് സുപ്രധാന ഉള്ളടക്കങ്ങൾ
ഫിഗ് : ഇടത്തരം വലുപ്പമുള്ള ഫിഗ്ഗിൽ 55 മില്ലിഗ്രാം വരെ കാൽസ്യം ഉണ്ട്. ഇതിനുപുറമേ വിറ്റാമിൻ എ, B1, B2, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവയും