സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട കാർ നന്നായി പരിപാലിക്കാം

ജീവിതത്തിൽ ഏറ്റവും ആഹ്ലാദകരമായ നിമിഷമാണ് പുതിയ കാർ സ്വന്തമാക്കുകയെന്നത്

പുതിയ കാർ വാങ്ങി ഓടിച്ചാൽ മാത്രം പോരാ, അത് നന്നായി പരിപാലിക്കാനും ശ്രദ്ധിക്കണം

കാർ സ്വന്തമായിട്ടുള്ളവർ ശ്രദ്ധിക്കേണ്ട 5 പ്രധാനപ്പെട്ട കാർ മെയിന്റനൻസ് ടിപ്പുകൾ 

Terrain Map

കാർ വാങ്ങുമ്പോൾ ലഭിക്കുന്ന മാനുവൽ നന്നായി വയിച്ചു മനസിലാക്കണം, ഇതിൽനിന്ന് സർവീസ്, ടയർ മർദം തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യക്തമായ ധാരണ ലഭിക്കും. കാർ മാനുവൽ എപ്പോഴും ഗ്ലൌബോക്സിൽ സൂക്ഷിക്കണം

കാറിന് ബോഡിയിൽ പോറൽ ഏൽക്കാതിരിക്കാൻ ഒരു നല്ല സെറാമിക് കോട്ടിങ് ചെയ്യുന്നത് നല്ലതാണ്

കാറിന് വേണ്ടി ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ വാങ്ങി ഫിറ്റ് ചെയ്യുമ്പോൾ, വളരെയേറെ ശ്രദ്ധ വേണം, വില അൽപം കൂടിയാലും കാർനിർമാതാക്കളുടെ ഉൽപന്നങ്ങളാണ് നല്ലത്

Terrain Map

പുതിയ കാർ സ്വന്തമാക്കിയശേഷം ഡ്രൈവിങ് ഏറെ ശ്രദ്ധാപൂർവവും സുരക്ഷിതവുമായിരിക്കണം. ഡൈനാമിക്‌സ്, ഹാൻഡ്‌ലിംഗ്, ബ്രേക്കിംഗ്, എന്നിവ ഉൾപ്പടെ ഡ്രൈവിംഗിനോട് കാർ എങ്ങനെ പ്രതികരിക്കുന്നു എന്ന കാര്യം ശ്രദ്ധാപൂർവം മനസിലാക്കുക

സർവീസുകൾ കൃത്യസമയത്ത് തന്നെ നടത്തുന്നതിൽ ഒരു വീഴ്ചയും പാടില്ല. ടയറുകൾ കൃത്യമായ ഇടവേളകളിൽ ബാലൻസിങ്, റൊട്ടേഷൻ ചെയ്താൽ ദീർഘ കാലം ഉപയോഗിക്കാനാകും