കമൽ ഹാസൻ 'നോ' പറഞ്ഞ ഹിറ്റ് ചിത്രങ്ങൾ

24 November 2023

തിയേറ്ററിൽ തീപാറിച്ച ചില ചിത്രങ്ങൾ ഉലകനായകൻ കമൽ ഹാസൻ വേണ്ടെന്നു വച്ചിട്ടുണ്ട്. ആ അഞ്ചു സൂപ്പർഹിറ്റ് സിനിമകൾ ഏതെന്ന് നോക്കാം

ജെന്റിൽമാൻ (1993): ചിത്രം മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ പേരിൽ കമൽ ഹാസൻ നിരസിച്ച ശങ്കർ ചിത്രത്തിൽ അർജുൻ സർജ നായകനായി

മുതൽവൻ (1999): ശങ്കർ ചിത്രത്തിൽ നായകനാവാൻ 10 മാസത്തെ സാവകാശം കമൽ ചോദിച്ചെങ്കിലും അർജുൻ സർജയുമായി ചിത്രം മുന്നോട്ടു പോയി

മേം ഹൂ നാ (2004): നെഗറ്റീവ് വേഷത്തിനായി കമൽ ഹാസനെ സമീപിച്ചുവെങ്കിലും, മറ്റൊരു ചിത്രവുമായി കമൽ തിരക്കിലായി 

എന്തിരൻ (2010): കമൽ ഹാസൻ, പ്രീതി സിന്റ എന്നിവരുമായി പ്ലാൻ ചെയ്ത ചിത്രത്തിൽ ഒടുവിൽ 10 വർഷത്തിന് ശേഷം രജനികാന്തും ഐശ്വര്യ റായും വേഷമിട്ടു

2.0 (2018): കമൽ ഹാസനെ പ്രതിനായകനാക്കാനായിരുന്നു പ്ലാൻ എങ്കിലും, അദ്ദേഹം അത് നിരസിച്ചു. പകരം എത്തിയത് അക്ഷയ് കുമാർ

അടുത്തതായി പ്രഭാസ് വേഷമിടുന്ന നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 AD'യിൽ കമൽ ഹാസനും വേഷമിടും

 'ഇന്ത്യൻ 2' ഏറെ പ്രതീക്ഷ നൽകുന്ന കമൽ ചിത്രമാണ്