ആനന്ദകരമായ ദാമ്പത്യത്തിന് സ്ത്രീകള്‍ അറിയേണ്ട കാര്യങ്ങൾ

വിവാഹം കഴിക്കുന്നതോടെ പുരുഷനും സ്ത്രീക്കും മേല്‍ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും പ്രതീക്ഷകളും വർധിക്കും

എന്നാൽ വിവാഹ ശേഷം സാധാരണയായി സ്ത്രീകൾ വരുത്തുന്ന ചില അബദ്ധങ്ങൾ ഉണ്ട്

പങ്കാളിയുമായി സന്തോഷകരമായ ഒരു ദാമ്പത്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ

സ്വന്തം ഇഷ്ടങ്ങളെ ഒഴിവാക്കരുത്: എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാനുള്ള ശ്രമത്തില്‍, സ്വന്തം കരിയറിനും താത്പര്യങ്ങൾക്കും സ്ത്രീകൾ പ്രാധാന്യം നൽകാറില്ല. ഇത് പിന്നീട് നിരാശയ്ക്ക് കാരണമായേക്കാം

ഭര്‍ത്താവ് എല്ലാം മനസ്സിലാക്കുമെന്ന വിശ്വാസം : തങ്ങള്‍ ഒന്നും പറയാതെ തന്നെ ഭര്‍ത്താവ് എല്ലാ കാര്യങ്ങളും മനസ്സിലാക്കുമെന്ന് കരുതുന്നത് സ്ത്രീകള്‍ മിക്കപ്പോഴും വരുത്തുന്ന തെറ്റാണ്. നേരിട്ട് ആശയവിനിമയം നടത്തുക

ഇരുവരും തമ്മിലുള്ള അടുപ്പം: ഭര്‍ത്താവും ഭാര്യയും തമ്മില്‍ അടുപ്പം കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്

പ്രതീക്ഷകള്‍: നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് തീര്‍ച്ചയായും വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്നത് നിരാശയിലേക്ക് നയിക്കും 

തര്‍ക്കങ്ങള്‍ പരിഹരിക്കാതിരിക്കുന്നത്: തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മനോഭാവം കാത്തുസൂക്ഷിക്കുക