ബജറ്റ് ദിനത്തിലെ ധനമന്ത്രി നിർമല സീതാരാമന്റെ വസ്ത്രധാരണം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്
ഇത്തവണ മനോഹരമായ ബംഗാൾ കാന്ത മൾബറി സിൽക്ക് സാരി ധരിച്ചാണ് ധനമന്ത്രി എത്തിയത്
തമിഴ്നാട്ടിൽ 'രാമർ നീല' എന്നറിയപ്പെടുന്ന നിറമാണ് സാരിക്ക്. അയോധ്യ പ്രാണപ്രതിഷ്ഠയുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിവരം
രാമർ നീല 'ശ്രീരാമന്റെ നീല നിറ'ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണത്രെ
കഴിഞ്ഞവർഷം ചുവന്ന 'ഇൽകൾ' സാരിയായിരുന്നു വേഷം. കർണാടക ധർവാഡ് മേഖലയിലെ പരമ്പരാഗത 'കസുതി' വർക്കിൽ രഥവും താമരയും മയിലും തുന്നിച്ചേർത്തിരുന്നു
2022ൽ കടുംവർണങ്ങൾ ഒഴിവാക്കി ഓറഞ്ച് ഷേയ്ഡ്സുള്ള ചുവപ്പും ബ്രൗണും കലർന്ന പട്ട് സാരിയാണ് മന്ത്രി ധരിച്ചത്
2021ൽ ഓഫ് വൈറ്റ് ഡീറ്റെയ്ലിങ്ങോടെ ചുവന്ന നിറത്തിലുള്ള ഒരു സാരിയിലാണ് പ്രത്യക്ഷപ്പെട്ടത്
2020ൽ ബജറ്റ് അവതരിപ്പിച്ചത് ഉത്സവകാലത്തെ അനുസ്മരിപ്പിക്കുന്ന മഞ്ഞ സാരിയിൽ
2019ൽ ഗോൾഡൻ നിറം കലർന്ന പിങ്കിലുള്ള മംഗൾഗിരി സാരിയിലായിരുന്നു ബജറ്റ് അവതരണം