മാക്സ്‌വെല്ലിന്റെ  മാരക ഇന്നിങ്സ്

അഫ്ഗാനിസ്ഥാനെതിരായ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം

അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം 46.5 ഓവറിൽ 3 വിക്കറ്റ് ശേഷിക്കെ ഓസീസ് മറികടന്നു

128 പന്തില്‍ നിന്ന് പുറത്താകാതെ 201 റൺസ് നേടിയ ഒറ്റയാൾ പോരാട്ടം

റൺചേസിൽ ഏറ്റവും ഉയർന്ന വ്യക്തിഗത റെക്കോർഡ്

 2023 ലോകകപ്പിൽ ഒരു ഓസ്‌ട്രേലിയൻ ബാറ്റർ ആദ്യമായി നേടിയ ഇരട്ട സെഞ്ച്വറി

ലോകകപ്പിൽ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം

മാക്സ്‌വെൽ – പാറ്റ് കമ്മിൻസിന് കൂട്ടുകെട്ട് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ കൂട്ടുകെട്ടായി

എട്ടാം വിക്കറ്റിൽ പാറ്റ് കമ്മിൻസിനൊപ്പം 202 റൺസിന്റെ കൂട്ടുകെട്ടാണ് മാക്‌സ്‌വെൽ തീർത്തത്

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്റെ ഒരു റെക്കോർഡും മാക്‌സ്‌വെൽ പഴങ്കഥയാക്കി

1983-ൽ സിംബാബ്‌വെയ്‌ക്കെതിരെ കപിൽ ദേവ് നേടിയ 175 റൺസ്  എന്ന ആറാം നമ്പർ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന നേട്ടം മാക്‌സ്‌വെൽ മറികടന്നു