ഒരു ഇൻസ്റ്റഗ്രാം ചാറ്റിൽ തന്റെ ചർമപരിപാലന രീതികൾ അമ്മയിൽ നിന്നും സ്വായത്തമാക്കിയതെന്ന് ദീപിക പദുകോൺ വെളിപ്പെടുത്തിയിരുന്നു
പ്രോടീൻ, കാർബോഹൈഡ്രേറ്റ്, ഹെൽത്തി ഫാറ്റുകൾ എന്നിവ അടങ്ങിയ ഭക്ഷണമേ ദീപിക കഴിക്കൂ. സംസ്കരിച്ച ഭക്ഷണത്തോട് തീരെ താൽപ്പര്യമില്ല
പിലാറ്റേസ്, ജിം വർക്ക് ഔട്ട് എന്നിവ ചേർന്നതാണ് അവരുടെ ആരോഗ്യപരിപാലന രീതികൾ
ചർമത്തിന്റെ സ്വാഭാവികമായ എണ്ണമയം നഷ്‌ടമാകാതിരിക്കാൻ തീരെ നേർത്ത ഒരു ക്ലെൻസർ കൊണ്ട് ദീപിക മുഖം കഴുകും
മുഖം കഴുകിയ ശേഷം ടോണർ പ്രയോഗിക്കും. മുഖത്തെ സുഷിരങ്ങൾ അടയാനും വൃത്തിയാവാനും ഇതുപകരിക്കും
ദീപികയുടെ ചർമപരിപാലനത്തിൽ മോയിസ്ചറൈസർ കൊണ്ട് ഏറെയുണ്ട് കാര്യങ്ങൾ. ചർമവും ശരീരവും ജലാംശമുള്ളതാക്കാൻ അവർ ദിവസേന നിറയെ വെള്ളം കുടിക്കും
തൊലിപ്പുറത്ത് പാടുകളോ, കരുവാളിപ്പോ ഉണ്ടാവാതിരിക്കാൻ 'SPF 50' അടങ്ങിയ സൺസ്‌ക്രീൻ ഉപയോഗിക്കും
കടുത്ത സൂര്യപ്രകാശം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സൺസ്‌ക്രീൻ ഉപയോഗിക്കാൻ ദീപിക ശ്രദ്ധിക്കും