ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?

ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്

ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഏറെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട്

ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്

വൈറ്റമിൻ സി, അയൺ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ് ഡ്രാഗണ്‍ ഫ്രൂട്ട്

നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഡ്രാഗണ്‍ ഫ്രൂട്ട് സഹായകമാകും

മുടിയുടെ ആരോഗ്യം നിലനിർത്തുന്ന ഫാറ്റി ആസിഡുകൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്

ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്തും

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവുള്ളവർ ദൈനംദിന ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്താം

ഡ്രാഗൺ ഫ്രൂട്ടിലെ വിറ്റാമിൻ സി ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകും