അറേബ്യൻ വിഭവമായ ഷവർമയുടെ കടകൾ നഗര, ഗ്രാമ ഭേദമില്ലാതെ കേരളത്തിൽ സർവസാധാരണമാണ്
എന്നാല്‍ ഷവവർമ, അല്‍ഫാം, മയോണൈസ് തുടങ്ങിയവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുവെന്ന വാര്‍ത്തകളാണ് ചുറ്റിനും
ശരിയായി പാചകം ചെയ്യാത്തതിനാലാണ് ഇത്തരം ഭക്ഷ്യവിഷബാധ കേസുകള്‍ ഉണ്ടാകുന്നത്
വൃത്തിഹീനമായ ചുറ്റുപാടില്‍ പാകം ചെയ്യുന്നതും അപകടം വർധിപ്പിക്കുന്നു
കൃത്യമായ മാനദണ്ഡം അനുസരിച്ച് തയാറാക്കിയാല്‍ ഇവയൊന്നും അപകടകാരികള്‍ അല്ലെന്നതാണ് വാസ്തവം
ഷവർമ ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളിലെ സാല്‍മൊണല്ല, ഷിഗെല്ല എന്നിവയാണ് പ്രധാന വില്ലന്മാർ
80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു
ചിക്കന്‍ പൂർണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറും. കൂടുതല്‍ അപകടകാരി ഷിഗെല്ലയാണ്
സാല്‍മൊണെല്ല ഉണ്ടാകാതിരിക്കാന്‍ കുറഞ്ഞത് 75 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് വേവണം
സാല്‍മൊണെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് പച്ചമുട്ട ചേര്‍ത്തുണ്ടാക്കുന്ന മയോണൈസ്