ജിമ്മിൽ കാണാത്ത മുഖമാണ് നടൻ മനോജ് കെ. ജയന്റേത്. എന്നാൽ മനോജ് ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ തെല്ലും പിറകിലല്ല
കുട്ടൻ തമ്പുരാൻ മുതൽ ഷെഫീഖിന്റെ സന്തോഷത്തിലെ ആയുർവേദ ഡോക്ടർ വരെ മനോജ് കെ. ജയന്റെ ശരീരഘടനയിൽ വലിയ മാറ്റമില്ല
രാത്രി കഞ്ഞിയും പയറും അതിന്റെ കൂടെ ഉണക്കമീനും ചമ്മന്തിയും പ്രിയം
താൻ സിക്സ് പാക്ക് ആഗ്രഹിക്കുന്ന ആളല്ല എന്ന് മനോജ് കെ. ജയൻ പണ്ടേ വ്യക്തമാക്കിയിട്ടുണ്ട്
ലുക്ക് നിലനിർത്താൻ മമ്മൂട്ടിയെ പോലെ ചിട്ടയായ ഡയറ്റ് ഒന്നും മനോജ് കെ. ജയനില്ല
ഇൻസ്റ്റഗ്രാം ഫോട്ടോയിൽ ആരാധികയുടെ ചോദ്യത്തിന് മനോജ് ഒറ്റവരിയിൽ മറുപടി കൊടുക്കുകയായിരുന്നു
'എല്ലാം കഴിക്കും, പക്ഷേ ആവശ്യത്തിന് മാത്രം' എന്നാണ് മനോജിന്റെ പ്രതികരണം
നല്ല രുചിയുള്ള ഇഷ്ടമുള്ള ഭക്ഷണം കണ്ടാൽ അതിൽ നിന്നും ഒരു കഷ്ണം മാത്രം എടുക്കുക എന്നതാണ് രീതി