റിസർവേഷൻ സ്ലിപ്പിന്‍റെ പ്രിന്‍റ്ഔട്ട്, യാത്രക്കാരിൽ ഒരാളുടെ തിരിച്ചറിയൽ രേഖ എന്നിവയുമായി റെയിൽവേ റിസർവേഷൻ ഓഫീസിലെത്തി ഇത് ചെയ്യാനാകും
ടിക്കറ്റ് ബുക്ക് ചെയ്തയാളുടെ അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിവരുടെ പേരിലേക്ക് ടിക്കറ്റ് കൈമാറാനാണ് റെയിൽവേ അനുവദിക്കുന്നത്
റിസർവേഷൻ സൗകര്യമുള്ള എല്ലാ റെയിൽവെ സ്റ്റേഷനിൽ നിന്നും ഇത്തരത്തിൽ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാൻ കഴിയും
ഇത്തരത്തിൽ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാൻ ഉദ്ദേശിക്കുന്നയാളുമായി രക്തബന്ധം തെളിയിക്കുന്ന രേഖയും അപേക്ഷയ്ക്കൊപ്പം നൽകണം