ബാത്ത്റൂമില്‍ ദുര്‍ഗന്ധമുണ്ടോ ? മാറ്റിയെടുക്കാം

ബാത്ത്റൂമുകള്‍ ക്ലീന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദുര്‍ഗന്ധം പരമാവധി ഒഴിവാക്കാം

എണ്ണ ഉപയോഗിച്ചുള്ള കുളി കഴിഞ്ഞാല്‍ ബാത്ത്റൂം ഉടന്‍ തന്നെ വൃത്തിയാക്കണം. തറയിലും മറ്റും പറ്റിപിടിക്കുന്ന എണ്ണയും അഴുക്കും ദുര്‍ഗന്ധമുണ്ടാക്കും.

കടലപ്പൊടി, പയര്‍പൊടി എന്നിവ ഉപയോഗിച്ചുള്ള കുളിക്ക് ശേഷം എക്സോസ്റ്റ് ഫാനുകള്‍ ഉറപ്പായും പ്രവര്‍ത്തിപ്പിക്കണം

വൃത്തിയാക്കുമ്പോള്‍ ചുമരുകളും മുക്കും മൂലയും ഉള്‍പ്പെടെ എല്ല ഭാഗങ്ങളും വൃത്തിയാക്കിയെന്ന് ഉറപ്പ് വരുത്തണം.

കോസ്റ്റിനുള്ളില്‍ തന്നെ മൂത്രവിസര്‍ജനം നടത്താന്‍ കുട്ടികളെ ശീലിപ്പിക്കുക. അല്ലാത്ത പക്ഷം ശുചിമുറിയില്‍ ദുര്‍ഗന്ധം നിറയും

ക്ലോസറ്റ് ഉപയോഗിച്ച ശേഷം ഒരു കാരണവശാലും ഫ്ലഷ് ചെയ്യാന്‍ മറക്കരുത്

ഓരോ തവണ കുളി കഴിഞ്ഞതിന് ശേഷവും നന്നായി വെള്ളമൊഴിച്ച് സോപ്പും പതയുമെല്ലാം ഒഴുക്കിക്കളയണം.

ബാത്ത്‌റൂമിനുള്ളില്‍ അലക്കുന്നതും പരമാവധി ഒഴിവാക്കണം

ബേക്കിംഗ് സോഡ ഉപയോഗിച്ച് ബാത്ത്‌റൂം കഴുകുന്നത് കറകളും പാടുകളും ഇല്ലാതാക്കുന്നതിനും ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കും

നാരങ്ങ മുറിച്ചു ബാത്ത് റൂമില്‍ വെയ്ക്കുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും.

വിനാഗിരിയും ഉപ്പും ചേര്‍ത്ത് കഴുകിയാല്‍ ബാത്ത്‌റൂമില്‍ കാണുന്ന കറുത്ത പൂപ്പല്‍ ഇല്ലാതാക്കാനും പൂപ്പല്‍ ഗന്ധം ഒഴിവാക്കാനും സഹായിക്കും

കിടക്കവിരി ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റാറുണ്ടോ?

Arrow