അഡ്വാൻസ് ടാക്സ് എങ്ങനെ ഓൺലൈനായി അടയ്ക്കാം?

നിങ്ങൾക്ക് ശമ്പളം കൂടാതെ വാടക, സ്റ്റോക്ക് മാർക്കറ്റ് പോലുള്ള ഇനങ്ങളിൽ വരുമാനമുണ്ടെങ്കിൽ, അതിന് കാലേകൂട്ടി അടയ്ക്കുന്ന നികുതിയെ അഡ്വാൻസ് ടാക്സ് എന്ന് വിളിക്കുന്നു. ലോട്ടറി പോലുള്ള ഇനങ്ങളും ഇതിൽ ഉൾപ്പെടും

ഇതിനായി ആദ്യം ആദായനികുതി വെബ്‌സൈറ്റിൽ കയറുക

'Quick Links' എന്നതിന് താഴെ കാണുന്ന 'e-pay tax' ക്ലിക്ക് ചെയ്യുക

പാൻ, മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം 'continue' ക്ലിക്ക് ചെയ്യുക 

മൊബൈൽ ഫോണിൽ ലഭിച്ച OTP നൽകി 'proceed' ചെയ്യുക

ആദ്യത്തെ ടാബിൽ നിന്നും 'income tax' എന്ന ഓപ്ഷൻ എടുത്ത് 'continue' ക്ലിക്ക് ചെയ്യുക

ശരിയായ വിവരങ്ങളായ അസസ്മെന്റ് വർഷം, വിലാസം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ബാങ്കിന്റെ പേര്, ക്യാപ്‌ഷ എന്നിവ നൽകുക

ഇത്രയും ചെയ്തു കഴിഞ്ഞാൽ, ബാങ്കിന്റെ നെറ്റ് ബാങ്കിങ് പേജിൽ എത്തും

ചലാൻ നമ്പർ ഉൾപ്പെടുന്ന പേയ്മെന്റ് വിവരങ്ങൾ പരിശോധിക്കുക 

പേയ്മെന്റ് പൂർത്തിയായാൽ, അത് റിപ്പോർട്ട് ചെയ്ത് പ്രക്രിയ പൂർത്തിയാക്കാം