ഒരു ഫോണിൽ രണ്ട് WhatsApp നമ്പറുകൾ; എങ്ങനെയെന്ന് അറിയാം?

ഓഫീസ്, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി 2  WhatsApp നമ്പറുള്ളവരാണ് പലരും. ഇപ്പോൾ രണ്ട് ഫോണുകളിലായാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ വഴിയോ മറ്റോ ആണ് രണ്ടാമത്തെ WhatsApp സൗകര്യം ഇപ്പോൾ ഒറ്റ ഫോണിൽ സജ്ജമാക്കുന്നത്. എന്നാല്‍ ഇത് സുരക്ഷിതമല്ല

ഇനി ഒറ്റ ഫോണില്‍ ഓഫീസ് നമ്പറിലെ വാട്‌സാപ്പും വ്യക്തിഗത വാട്‌സാപ്പും സുരക്ഷിതമായി ഉപയോഗിക്കാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് കമ്പനി

ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് 2 WhatsApp സൗകര്യം ഉടന്‍ ലഭ്യമാകുക. പുതിയ സൗകര്യത്തിനായി ഐ ഫോണുകാര്‍ക്ക് കാത്തിരിക്കണം

2 സിം കാര്‍ഡുള്ളവര്‍ക്ക് ഈ സൗകര്യം എളുപ്പത്തില്‍ ആക്റ്റിവേറ്റ് ചെയ്യാം. മള്‍ട്ടി സിം ഇല്ലെങ്കില്‍ e-sim സൗകര്യമുള്ള ഫോണായിരുന്നാലും മതി

രണ്ടാമത്തെ ഫോണ്‍ നമ്പര്‍ വഴിയാണ് ഒന്നിലേറെ WhatsApp ലോഗിന്‍ സാധ്യമാവുന്നത്

രണ്ടാമത്തെ WhatsApp സെറ്റിങ്സില്‍ കയറി നിങ്ങളുടെ പേരിന് സമീപമുള്ള Add Account എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം

രണ്ടാമത്തെ WhatsApp അക്കൗണ്ടിനായി നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് OTP അയയ്ക്കും. ഇതുപയോഗിച്ച് രണ്ടാമത്തെ WhatsAppഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്യാം

രണ്ടാമത്തെ വാട്‌സാപ്പിലും ആദ്യത്തേത് പോലെ തന്നെ Whatsapp Web ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരിക്കും

കുറച്ചുനാളുകളിലായി ബീറ്റാ ഉപയോക്താക്കളിൽ WhatsApp ഈ സൗകര്യം പരീക്ഷിച്ചുവരികയാണ്. വരും ദിവസങ്ങളിൽ പുതിയ അപ്ഡേറ്റിലൂടെ ഈ സൗകര്യം എല്ലാവർക്കും ഉപയോഗിക്കാനാകും