നൈറ്റ് ഡ്യൂട്ടിക്കാലത്തെ ആരോഗ്യ സംരക്ഷണത്തിന്

ആശുപത്രി, ഐടി, ഗതാഗതം, പോലീസ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉറക്കക്കുറവ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്

അർധരാത്രി മുതൽ പുലർച്ചെ 6 മണി വരെ നീളുന്നതാണ് സാധാരണ നൈറ്റ്‌ ഡ്യൂട്ടി

ഉറക്കക്കുറവുമൂലം  പ്രമേഹം, അമിതവണ്ണം, മാനസിക സമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ഉണ്ടാകാന്‍ സാധ്യതയുണ്ട്

തുടർച്ചയായി കൂടുതൽ സമയം ജോലി ചെയ്യുന്നത് തൊഴിൽ വൈദഗ്ധ്യത്തെ തന്നെ ബാധിക്കും

നൈറ്റ് ഡ്യൂട്ടിക്കു ശേഷം 7 മുതൽ 9 മണിക്കൂർ വരെ തുടർച്ചയായി നിര്‍ബന്ധമായും ഉറങ്ങണം

വെളിച്ചം കുറഞ്ഞതും ചൂടു കുറഞ്ഞതുമായ അന്തരീക്ഷത്തില്‍ ഉറങ്ങാന്‍ ശ്രമിക്കുക

നൈറ്റ് ഡ്യൂട്ടിക്ക് മുൻപായി 30 മുതൽ 60 മിനിറ്റ് വരെ മയങ്ങുക

ഡ്യൂട്ടിക്കിടയിൽ എഴുന്നേറ്റ് നടക്കുകയും നല്ല വെളിച്ചമുള്ള സ്ഥലത്തിരുന്ന് ജോലി ചെയ്യുകയും വേണം

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക

 ഉറക്കത്തിനു കൃത്യമായ സമയക്രമം പാലിക്കുക. ഉറക്കത്തിന് ഏറ്റവും പ്രാധാന്യം നൽകുക.

ഇതിലൂടെ നൈറ്റ് ഡ്യൂട്ടി കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും