പല്ലനയാറ്റിൽ നിലച്ച മഹാകാവ്യം  മരണമില്ലാത്ത കുമാരനാശാൻ കവിതകള്‍

ഒരു ജനതയെ അഴലിന്റെ ആഴങ്ങളിലേക്ക് ആഴ്ത്തി കുമാരനാശാൻ ഓർമയായി  ഒരു നൂറ്റാണ്ട് തികയുന്നു. മലയാളിയുടെ ചിന്താമണ്ഡലത്തിന്റെ അധികതുംഗപദത്തിലാണ് ആ മഹാപ്രതിഭ  വിരാജിക്കുന്നത്. നമ്മുടെ ജീവിതത്തെ വിമലീകരിക്കുന്ന ദാർശനികതയും വിശുദ്ധ സ്നേഹവും ആദ്ധ്യാത്മികതയും ഇന്നും ഇതൾ വിരിയുന്നത് ആശാന്റെ ഈരടികളിലൂടെയാണ്. കാലമേറെ കഴിയുമ്പോഴും ആ ചിന്തയുടെ ആഴമേറുകയാണ്

മഹാകവി കുമാരനാശാൻ

ജനനം-  1873 ഏപ്രിൽ 12ന് കായിക്കരയിൽ മരണം- 1924 ജനുവരി 16ന് പല്ലനയാറ്റിലെ ബോട്ടപകടത്തിൽ ആധുനിക കവിത്രയത്തിലൊരാള്‍  ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിങ്ങനെ വിശേഷണങ്ങൾ  ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി  1903 ജൂൺ 4ന് SNDP യോഗത്തിന്റെ ആദ്യ സെക്രട്ടറി 1909ൽ തിരുവിതാംകൂർ നിയമനിർമാണ സഭയിൽ അംഗം

Arrow

"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ- യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ! "

ദുരവസ്ഥ

"ക്ഷിതിയിലഹഹ! മർത്യ ജീവിതം പ്രതിജനഭിന്ന വിചിത്ര മാർഗ്ഗമാം പ്രതിനവരസമാ,മതോർക്കുകിൽ കൃതികൾ മനുഷ്യ കഥാനു ഗായികൾ''

ലീല

“ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ- ''

ചിന്താവിഷ്ടയായ സീത

''കമനീയകായകാന്തി കലരും ജനമിങ്ങനെ കമനീവിമുഖമായാൽ കഠിനമല്ലേ? ഭാസുരനക്ഷത്രം‌പോലെ ഭംഗിയിൽ വിടർന്നിടുന്ന കേസരമുകുളമുണ്ടോ ഗന്ധമേലാതെ''

കരുണ

''ഇന്നലെചെയ്തൊരബദ്ധം-മൂഢ- ർക്കിന്നത്തെയാചാരമാവാം; നാളത്തെശാസ്ത്രമതാവാം-അതിൽ മൂളായ്ക സമ്മതം രാജൻ എന്തിനെന്നുമെങ്ങോട്ടെന്നു-സ്വയം ഹന്ത! വിവരമില്ലാതെ അന്ധകാരപ്രാന്തരത്തിൽ കഷ്ടം! അന്ധരെയന്ധർ നയിപ്പൂ''

ചണ്ഡാലഭിക്ഷുകി

"കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ; എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!"

വീണപൂവ്

''തന്നതില്ല പരനുള്ളു കാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശങ്കയാൽ!''

നളിനി

"കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമി- ങ്ങോരില്ല ഘോരാനലൻ സ്പഷ്ടം മാനുഷഗർവ്വമൊക്കെയിവിടെ- പ്പക്കസ്തമിക്കുന്നിതി- ങ്ങിഷ്ടന്മാർ പിരിയുന്നു! ഹാ! -ഇവിടമാ- ണദ്ധ്യാത്മവിദ്യാലയം!"

പ്രരോദനം