February 7, 2024
ഏക സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇതിനുള്ള ബിൽ സർക്കാർ അവതരിപ്പിച്ചുകഴിഞ്ഞു
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിവാഹിതരാകാതെ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ദമ്പതിമാര്‍ ജില്ലാ അധികൃതരുടെ പക്കല്‍ തങ്ങളുടെ ബന്ധം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്
അല്ലെങ്കില്‍ ഇവര്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു
തങ്ങളുടെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ പങ്കാളികള്‍ ബന്ധപ്പെട്ട അധികൃതർക്ക് ഒരുമാസത്തിനുള്ളില്‍ നല്കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ആറ് മാസം തടവും 25,000 രൂപ പിഴയും ഒടുക്കേണ്ടി വരുമെന്ന് ബില്ലിൽ പറയുന്നു
അതേസമയം, രജിസ്ട്രാര്‍ക്ക് ബന്ധം രജിസ്റ്റര്‍ ചെയ്യുന്നത് വിസമ്മതിക്കാനും കഴിയും. ഈ സാഹചര്യത്തില്‍ അദ്ദേഹം കാരണം രേഖാമൂലം പങ്കാളികൾക്ക് സമര്‍പ്പിക്കേണ്ടതുണ്ട്
പങ്കാളികള്‍ നല്കിയ പ്രസ്താവന രജിസ്ട്രാര്‍ വിശദമായി പരിശോധിക്കും. ഇതിന് ശേഷം ഇവരെക്കുറിച്ച് അന്വേഷണം നടത്തും. പങ്കാളികളിലാരെങ്കിലും നിലവില്‍ വിവാഹിതരാണോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായും ലിവ്-ഇന്‍ റിലേഷന്ഷിപ്പിലുണ്ടോയെന്നാണ് അന്വേഷിക്കുക
പങ്കാളികളിലാരെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരാണോ സമ്മര്‍ദം ചെലുത്തിയും സ്വാധീനിച്ചുമാണോ ബന്ധത്തിലേക്ക് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കും
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടിക്ക് വിവാഹിതരായവരുടെ മക്കള്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ലഭിക്കും
ലിവ് ഇന്‍ ബന്ധത്തില്‍ പങ്കാളി ഉപേക്ഷിച്ച് പോയാല്‍ വിവാഹത്തിന് സമാനമായി സ്ത്രീക്ക് പരിപാലന ചെലവ് ആവശ്യപ്പെടാം