ലോക സൗന്ദര്യ മത്സരത്തിന് വേദിയാകാന്‍ ഇന്ത്യ

71–ാമത് ലോക സൗന്ദര്യമത്സരത്തിന് ഇന്ത്യ വേദിയാകും

ന്യൂഡൽഹിയിലും മുംബൈയിലുമായി നടക്കുന്ന മത്സരം ഒരു മാസത്തോളം നീണ്ടുനില്‍ക്കും

28 വര്‍ഷത്തിന് ശേഷമാണ് ലോക സൗന്ദര്യ മത്സരം ഇന്ത്യയില്‍ നടക്കുന്നത്.

ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.

മുംബൈ ജിയോ വേൾഡ് കൺവെന‍‍ഷൻ സെന്ററിലായിരിക്കും മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക.

മാർച്ച് 9ന് നടക്കുന്ന ഫിനാലെയില്‍ കഴിഞ്ഞ തവണത്തെ വിജയിയായ പോളണ്ട് സ്വദേശിനി കരോലിന പുതിയ ലോക സുന്ദരിയെ കിരീടമണിയിക്കും.

1996 ബെംഗളുരുവിലാണ് ഏറ്റവും ഒടുവിൽ ഇന്ത്യയിൽ ലോക സൗന്ദര്യ മത്സരം നടന്നത്

120 രാജ്യങ്ങളിൽ നിന്ന് മത്സരാർഥികൾ പങ്കെടുക്കുന്ന സൗന്ദര്യ മത്സരത്തിൽ  ഇന്ത്യയെ പ്രതിനീധീകരിക്കുന്നത് കർണാടക സ്വദേശിനിയായ സിനി ഷെട്ടിയാണ്

2017ല്‍ മാനുഷി ചില്ലറാണ് ലോക സുന്ദരി പട്ടം അവസാനമായി നേടിയ ഇന്ത്യാക്കാരി