ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ ബൗളിങ് സെൻസേഷൻ  മുകേഷ് കുമാർ വിവാഹിതനായി

നവംബർ 28നായിരുന്നു ഫാസ്റ്റ് ബൗളർ മുകേഷ് കുമാറിന്റെ വിവാഹം. ബിഹാർ ചാപ്രയിൽ നിന്നുള്ള ദിവ്യ സിംഗ് ആണ് വധു

യുപിയിലെ ഗൊരഖ്പൂരിലായിരുന്നു വിവാഹ ചടങ്ങ്. ഡിസംബർ 4ന് താരത്തിന്റെ നാടായ ബിഹാറിലെ ഗോപാൽഗഞ്ച് കാകർകുണ്ടിൽ വിവാഹ പാർട്ടി ഒരുക്കിയിട്ടുണ്ട്

വിവാഹ ചടങ്ങിനിടെയുള്ള ആഘോഷങ്ങളുടെയും ഇരുവരും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

ഓസ്ട്രേലിയക്കെതിരെ ഇന്നലെ ഗുവാഹത്തിയിൽ നടന്ന മൂന്നാം ട്വന്റി 20യിൽ നിന്ന് അവധിയെടുത്തായിരുന്നു വിവാഹം

Stories

More

ദുരനുഭവം ഓർത്തെടുത്ത് മുഹമ്മദ് ഷമി

റഫറി അനുവദിച്ച പെനാൽറ്റി വേണ്ടെന്ന് റൊണാൾഡോ

ഗ്ലെൻ മാക്സ്‍വെൽ 'അത്ഭുത' ഇന്നിങ്സ് വീണ്ടും

മുകേഷിന്റെ കളിക്കൂട്ടുകാരും സഹതാരങ്ങൾ ഉൾപ്പെടെയുള്ളവരും വിവാഹത്തിനെത്തിയിരുന്നു. മത്സരമുണ്ടായിരുന്നതിനാൽ പ്രധാന താരങ്ങൾക്കൊന്നും എത്താനായില്ല

നേരത്തെ ഇൻസ്റ്റഗ്രാമിൽ മുകേഷ് പങ്കുവെച്ച വിവാഹ നിശ്ചയ ചിത്രങ്ങളും വൈറലായിരുന്നു

കൈകൾ ചേർത്തുപിടിച്ചാണ് ഇരുവരും വിവാഹ നിശ്ചയ വേദിയിലേക്ക് എത്തിയത് 

ഫെബ്രുവരിയിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്